വിവാഹ റിസപ്ഷന് ഒരുങ്ങാന്‍ പോയ നവദമ്പതികള്‍ മരിച്ചനിലയില്‍ ; ജീവനെടുത്തത് വാക്കുതര്‍ക്കം

For full experience, Download our mobile application:
Get it on Google Play

രാജതലബ് : വിവാഹം കഴിഞ്ഞ് രണ്ടാം ദിനം വധൂവരന്മാരെ മരിച്ചനിലയില്‍ കണ്ടെത്തി. റിസപ്ഷന് ഒരുങ്ങാന്‍ മുറിയിലേക്ക് പോയ ഇരുവരും തിരികെ വരാന്‍ വൈകിയതോടെയാണ് കുടുംബം അന്വേഷിച്ചെത്തിയത്. ഭാര്യ ബീഗം കഹ്കാഷ ബാനോയെ കുത്തി കൊലപ്പെടുത്തിയ ശേഷം വരന്‍ അസ്ലം ആത്മഹത്യ ചെയ്‌തെന്നാണ് വിവരം. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിലെ തിക്രപാരയില്‍ ചൊവ്വാഴ്ചയാണ് സംഭവം.

വിവാഹം 19ന്
ഫെബ്രുവരി 19 ന് ആയിരുന്നു ഇവരുടെ വിവാഹം. ഫെബ്രുവരി 21 ന് റിസപ്ഷന്‍ പാര്‍ട്ടിക്ക് തയ്യാറെടുക്കാന്‍ ഇരുവരും മുറിയിലേക്ക് പോയി. ഇതിനിടെ ഇരുവരും തമ്മില്‍ എന്തോ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് വരന്‍ വധുവിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. വധുവിന് ഗുരുതരമായി പരിക്കേറ്റതോടെ അസ്ലം സ്വയം കുത്തുകയായിരുന്നു. ഇരുവരെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. സംഭവത്തിൽ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

സന്തോഷി നഗര്‍ നായ് ബസ്തിയിലെ താമസക്കാരനായ അസ്ലമും രാജതലബ് സ്വദേശിനിയായ കഹ്കാഷ ബാനോയും ഫെബ്രുവരി 19 ന് ആണ് വിവാഹിതരായത്. 21 ന് ഇരുവരുടെയും വിവാഹ സല്‍ക്കാരം ഉണ്ടായിരുന്നു. അതിന്റെ തയ്യാറെടുപ്പിലായിരുന്നു രണ്ടുപേരുടെയും കുടുംബം. ഇതിനിടയില്‍ മുറിയിലേക്ക് ഒരുങ്ങാന്‍ പോയപ്പോള്‍ എന്തോ കാര്യത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കം മൂത്തതോടെ വരന്‍ വധുവിനെ കുത്തുകയും തുടര്‍ന്ന് സ്വയം കുത്തി പരിക്കേല്‍ക്കുകയും ചെയ്തു. ഇരുവരെയും ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...