ക​ടു​വ​ക്ക് വെ​ച്ച കെ​ണി​യി​ൽ കുടുങ്ങി തെരുവ് നായകൾ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പു​ല്ല​ങ്കോ​ട് എ​സ്റ്റേ​റ്റി​ലെ ക​ടി​ഞ്ചീ​രി മ​ല​യില്‍ ക​ടു​വ​ക്ക് വെ​ച്ച കെ​ണി​യി​ൽ നാല് തെരുവ് നായകൾ കുടുങ്ങി. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് തെരുവ് നായകൾ കെ​ണി​യി​ൽ കുടുങ്ങിയത്. ക​ടി​ഞ്ചീ​രി മ​ല​യി​ൽ ക​ടു​വ​ഭീ​തി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ സ്ഥാ​പി​ച്ച കെണിയിൽ കഴിഞ്ഞ തവണ കുറുക്കൻ കുടുങ്ങിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ നായ കൂട്ടങ്ങൾ കുടുങ്ങിയത്. എ​സ്റ്റേ​റ്റിൽ രാവിലെ ജോ​ലി​ക്കെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് തെ​രു​വ് നായകൾ കു​ടു​ങ്ങി​ കിടക്കുന്നത് കണ്ടത്.

ക​ടി​ഞ്ചീ​രി മ​ല​യി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി കു​റ​ച്ച് സ്ഥ​ലം വ​ന​ഭൂ​മിയുണ്ട്. എന്നാൽ മ​ല​യു​ടെ ചു​റ്റു​ഭാ​ഗ​വും ജ​നവാസമുളള സ്ഥലങ്ങളാണ്. ക​ടി​ഞ്ചീ​രി മ​ല​യി​ൽ വ​ന്യ​മൃ​ഗ​സാ​ധ്യ​ത കു​റ​വാ​ണെ​ന്നാ​ണ് വ​നം വ​കുപ്പിന്‍റെ നി​ഗമനം. കാ​ട്ടാ​ന, ക​ടു​വ, പു​ലി തു​ട​ങ്ങി​യ മൃ​ഗ​ങ്ങ​ൾ​ മ​ല​യി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​ൻ വഴിയില്ല. കു​ര​ങ്ങു​ക​ളേ​യോ കാ​ട്ടു​പ​ന്നി​ക​ളേ​യോ പിടിക്കാനെത്തിയ നായ​ക്കൂ​ട്ട​മാ​യി​രി​ക്കും കെ​ണി​യി​ൽ കു​ടു​ങ്ങി​യ​തെ​ന്നാ​ണ് വ​നം വകുപ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റയുന്നു.

കഴിഞ്ഞ ​ദിവസം സമായമായ സ്ഥലത്ത് ​ടാപ്പി​ങ് തൊ​ഴി​ലാ​ളിയായ ജ​യ​പ്ര​കാ​ശ് ​എസ്റ്റേ​റ്റി​ലെ ക​ടി​ഞ്ചീ​രി ഡി​വി​ഷ​നി​ൽ അ​ജ്ഞാ​ത​ജീ​വി​യെ ക​ണ്ട് പേടിച്ചോടി പരിക്ക് പറ്റിയിരുന്നു. സ്ളോ​ട്ട​ർ ടാ​പ്പി​ങ് ന​ട​ത്തു​ന്ന ഝാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശിയാണ് ഇയാൾ. ര​ണ്ട് ദി​വ​സ​ത്തെ വി​ശ്ര​മ​ത്തി​ന് ശേ​ഷമാണ് ഇയാൾ തിരികെ ജോലിക്കെത്തിയത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വി ഡി സതീശന്‍റെ ബജറ്റ് വെടിക്കെട്ടിലെ ആകാശ വിസ്മയം മാത്രമെന്ന് ബിജെപി

0
തൃശ്ശൂർ: മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച 2026-27 വർഷത്തെ പുതുക്കിയ ബജറ്റിനെ...

ആസൂത്രണമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: ആസൂത്രണമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ക്ഷേമാശ്വാസ...

മാസപ്പടി കേസ് ; വീണ ടിയുടെ ബാങ്ക് ലോക്കറുകള്‍ തുറന്ന് ഇഡി പരിശോധന

0
തിരുവനന്തപുരം : സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി...

പാനൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു

0
കണ്ണൂര്‍: കണ്ണൂർ പാനൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു. വെള്ളങ്ങാട് സ്വദേശിനി...