കരിപ്പൂരിൽ സ്വർണം പൂശിയ പാന്റും ഷർട്ടും ധരിച്ചെത്തിയയാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ദുബായിൽ നിന്ന് സ്വർണം പൂശിയ പാന്റും ഷർട്ടും ധരിച്ചെത്തിയ വടകര സ്വദേശി കെ.എം.മുഹമ്മദ് സഫ്വാനെ (37) കരിപ്പൂർ വിമാനത്താവളത്തിൽ പോലീസ് പിടികൂടി. വസ്ത്രത്തിൽ തേച്ച് പിടിപ്പിച്ച നിലയിൽ കാണപ്പെട്ട ഒരു കോടിയോളം രൂപയുടെ സ്വർണമാണ് കരിപ്പൂർ പോലീസ് പിടിച്ചെടുത്തത്. ഇന്നലെ രാവിലെ 8.30ന് ദുബായിൽ നിന്ന് ഇൻഡിഗോ ഫ്‌ളൈറ്റിലെത്തി കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ സഫ്വാനെ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് പിടികൂടിയത്.

സഫ്വാൻ ധരിച്ചിരുന്ന പാന്റ്സിലും ഇന്നർ ബനിയനിലും ബ്രീഫിലും ഉൾഭാഗത്തായി സ്വർണ മിശ്രിതം തേച്ച് പിടിപ്പിച്ച നിലയിലായിരുന്നു. സ്വർണ മിശ്രിതം അടങ്ങിയ വസ്ത്രത്തിന്‍റെ ഭാഗങ്ങൾ പ്രത്യേകം മുറിച്ച് മാറ്റിയ ശേഷം ഭാരം നോക്കിയപ്പോൾ 2.205 കിലോ ഗ്രാം തൂക്കമാണ് രേഖപ്പെടുത്തിയത്. വസ്ത്രത്തിൽ നിന്ന് ചുരുങ്ങിയത് 1.750 കിലോ തങ്കം വേർതിരിച്ചെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.7 കിലോഗ്രാം സ്വർണത്തിന് ആഭ്യന്തര വിപണിയിൽ ഒരു കോടിയോളം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. ഈ വർഷം കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന 12ാമത്തെ സ്വർണക്കടത്ത് കേസാണിത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...