നാസര്‍ ഫൈസി കൂടത്തായിയുടെ പരാമർശത്തിൽ വിവാദം ശക്തമാകുമ്പോഴും മൗനം തുടർന്ന് മുസ്ലിം ലീഗും കോൺഗ്രസും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ പരാമർശത്തിൽ വിവാദം ശക്തമാകുമ്പോഴും മൗനം തുടർന്ന് മുസ്ലിം ലീഗും കോൺഗ്രസും. പരാമർശം അപക്വമെന്ന് മുസ്ലിം സംഘടകളായ എംഇഎസും കെഎൻഎമ്മും പ്രതികരിച്ചിരുന്നു. മിശ്രവിവാഹം പോലുള്ള വിഷയങ്ങളിൽ മതപണ്ഡിതർ ശ്രദ്ധയോടെ അഭിപ്രായം പറയണമെന്നും പരാമർശം സൗഹാർദ്ദ അന്തരീക്ഷം തകർക്കുന്നതാകരുത് എന്നുമായിരുന്നു എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂറിന്റെയും കേരള നെദ് വത്തുൽ മുജാഹിദീൻ സംസ്ഥാന സെക്രട്ടറി ഡോ. ഐ പി അബ്ദുൽ സലാമിന്റെയും പ്രതികരണം.

നാസർ ഫൈസിയെ തള്ളി മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. മിശ്രവിവാഹങ്ങളെ ആർക്കും തടയാനാകില്ലെന്നും ഡിവൈഎഫ്ഐയും എസ്എഫ്ഐയും മിശ്ര വിവാഹ ബ്യൂറോയുമായി നടക്കുകയല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്ര വിവാഹം നടത്തുകയാണെന്നും അതിനു പിന്നിൽ പ്രവർത്തിക്കുന്നത് സിപിഐഎമ്മും ഡിവൈഎഫ്ഐയും എസ്എഫ്ഐയും ആണ് എന്നുമായിരുന്നു നാസർ ഫൈസിയുടെ പരാമർശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...