കോയമ്പത്തൂര്‍: മധുക്കരയിലെ സ്വകാര്യ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയുടെ ദുരൂഹമരണത്തില്‍ പോലീസ് ഒരാളെ അറസ്റ്റുചെയ്തു. കുംഭകോണത്തേ മെഡിക്കല്‍ഷോപ്പ് ഉടമ മുഹമ്മദ് ബഷീറിനെയാണ് മധുക്കരപോലീസ് അറസ്റ്റുചെയ്തത്.
രാമനാഥപുരം ജില്ലാ കളരിയിലെ പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ സൗന്ദരപാണ്ഡ്യന്റെ മകന്‍ അജയ് കുമാര്‍ (20) ആണ് സംശയാസ്പദ സാഹചര്യത്തില്‍ മരിച്ചത്. ഈച്ചനാരിയിലെ എന്‍ജിനീയറിങ് കോളേജ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍, ഇടതുകൈയില്‍ സിറിഞ്ചുപയോഗിച്ച് ലഹരിമരുന്ന് കുത്തിവെച്ചതിന്റെ പാടുകള്‍ കണ്ടെത്തിയിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയശേഷം ജയിലിലടച്ചു.