പത്തനംതിട്ട : ബി.ജെ.പി ഭരണത്തില്‍ രാജ്യത്തിന്‍റെ മതേതരത്വവും ജനാധിപത്യ സംവിധാനങ്ങളും തകര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമതിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു. പുതിയതായി നിയമിതരായ കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലം പ്രസിഡന്‍റുമാരുടെ കണ്‍വന്‍ഷന്‍ പത്തനംതിട്ട രാജീവ് ഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണിപ്പൂരിലുള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ജനാധിപത്യ ധ്വസംനങ്ങളും പൗരാവകാശ ലംഘനങ്ങളും നിരന്തരമായി ആവര്‍ത്തിക്കപ്പെടുകയാണ്. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെയും കേന്ദ്ര സര്‍ക്കാരിന്‍റെയും നിഷ്ക്രിയത്വമാണ് പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുന്നത്. സംഘര്‍ഷം ഒഴിവാക്കുവാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കാര്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ഇത്തരം കാര്യങ്ങള്‍ അവസാനിപ്പിക്കുവാന്‍ ബി.ജെ.പി യെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ഭരണം അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നു. അഴിമതിയുടെ കഥകള്‍ ഒന്നൊന്നായി പുറത്തുവരുന്നു. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്‍റുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ ശക്തമായ സമര പരിപാടികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു. ചുമതലയേറ്റ മണ്ഡലം, ബ്ലോക്ക് പ്രസിഡന്‍റുമാര്‍ ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ഉത്തരവാദിത്വ ബോധത്തോടെ പ്രവര്‍ത്തിക്കണമെന്ന് പ്രെഫ. പി.ജെ കുര്യന്‍ അഭ്യര്‍ത്ഥിച്ചു.
ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ആന്‍റോ ആന്‍റണി എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എം.എം നസീര്‍, അഡ്വ. പഴകുളം മധു, മുന്‍ മന്ത്രി പന്തളം സുധാകരന്‍, മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, നേതാക്കളായ അനീഷ് വരിക്കണ്ണാമല, റിങ്കു ചെറിയാന്‍, എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, എലിസബത്ത് അബു, സജി കൊട്ടയ്ക്കാട്, ഹരികുമാര്‍ പൂതങ്കര, ജി. രഘുനാഥ്, എം.ആര്‍ ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതിയതായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മണ്ഡലം പ്രസിഡന്‍റുമാര്‍ക്കുള്ള നിയമന പത്രം ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ മണ്ഡലം പ്രസിഡന്‍റുമാര്‍ക്ക് കൈമാറി. ആഗസ്റ്റ് 30 ന് മുമ്പായി ബ്ലോക്ക്, മണ്ഡലം ഭാരവാഹികളുടെ നിയമനവും ബൂത്ത് പുന:സംഘടനയും പൂര്‍ത്തിയാക്കുവാന്‍ തീരുമാനിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033