യുവാവിനെ അയൽവാസി വെട്ടി പരുക്കേൽപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കരിമ്പനിൽ യുവാവിനെ അയൽവാസി വെട്ടി പരുക്കേൽപ്പിച്ചു. കുട്ടപ്പൻ സിറ്റി സ്വദേശി ഷെറിനാണ് വെട്ടേറ്റത്. അതിർത്തി തർക്കവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് അക്രമണത്തിന് കാരണം. അയൽവാസി സണ്ണിയെ ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തുമണിയോടെയാണ് ആക്രമണം. കഴിഞ്ഞ ഒരു വർഷമായി സണ്ണിയും ഷെറിന്റെ കുടുംബവും തമ്മിൽ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. ഇന്നലെ ഉണ്ടായ വാക്ക് തർക്കത്തിനൊടുവിൽ ഷെറിനെ വാക്കത്തി കൊണ്ട് സണ്ണി വെട്ടി പരിക്കേൽപ്പിച്ചു.

തലയ്ക്കും തോളിനും ഗുരുതരമായി പരിക്കേറ്റ ഷെറിൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമണത്തിന് മുമ്പ് സണ്ണിയുടെ മരുമകൻ ടോണി ഷെറിനെ വാഹനം ഇടുപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായും പരാതിയുണ്ട്. ഷെറിന്റെ പിതാവും സഹോദരനും ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് സണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...