പുതുതലമുറയെ മൂല്യബോധമുള്ളവരായി വളർത്തണം : ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അഴിമിതിയും കുറ്റകൃത്യങ്ങളും കുറയ്ക്കാൻ പുതുതലമുറയെ മൂല്യബോധമുള്ളവരായി വളർത്തണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. പൗരൻമാരുടെ സ്വഭാവരൂപീകരണമാണ് രാഷ്ട്രനിർമാണത്തിന്റെ അടിത്തറയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ വിജിലൻസ് ബോധവൽകരണ കാംപയിനിന്റെ സമാപന സംഗമത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. സാമൂഹ്യ അർബുദമായ അഴിമതി ഏറ്റവും കൂടുതൽ ബാധിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായ വിഭാഗത്തെയാണ്. ഏറ്റവും കൂടുതൽ ചൂഷണത്തിന് ഇരയാകുന്നത് ഇവരാണ്. കോടതിയിൽ വരുന്ന കേസുകളിൽ 99 ശതമാനവും അഴിമതിയുമായി ബന്ധപ്പെട്ടതാണ്.

ശിക്ഷ ഭയന്ന് നിയമം അനുസരിക്കാൻ നിർബന്ധിതരാകുന്നതിന് പകരം നിയമത്തെ ബഹുമാനിക്കാൻ ശീലിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് രാമചന്ദ്രൻ പറഞ്ഞു. വിജിലൻസ് ബോധവത്കരണ കാമ്പയിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർഥികൾക്കും സിഎംഎഫ്ആർഐ ജീവനക്കാർക്കുമായി പ്രഭാഷണങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ, പാനൽ ചർച്ച, വിവിധ മത്സരപരിപാടികൾ തുടങ്ങിയവ നടത്തിയിരുന്നു. മുദ്രാവാക്യ രചന, ചിത്രരചന, പ്രശ്‌നോത്തരി, പോസ്റ്റർ അവതരണം എന്നീ മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ.എ.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിജിലൻസ് ഓഫീസറും സിഎംഎഫ്ആർഐയുടെ ഫിഷറീസ് റിസോഴ്സസ് അസസ്മെന്റ്, ഇക്കണോമിക്സ്, എക്സ്റ്റൻഷൻ വിഭാഗം മേധാവിയുമായ ഡോ.ജെ.ജയശങ്കർ, ഡോ.മിറിയം പോൾ ശ്രീറാം എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...