സെർവിക്കൽ കാൻസർ തടയാൻ എല്ലാ പെൺകുട്ടികൾക്കും വാക്സിനെത്തിക്കുക എന്നുള്ളതാണ് അടുത്ത ലക്ഷ്യം ; പ്രധാനമന്ത്രി നരേന്ദ്രമോദി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: സെർവിക്കൽ കാൻസറിനെ ചെറുക്കാൻ ഓരോ പെൺകുട്ടികളിലേക്കും വാക്സിനെത്തിക്കുക എന്നുള്ളതാണ് അടുത്ത ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ​ഗേറ്റ്സുമായി നടന്ന കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ. ഇരുവരുടെയും സംഭാഷണത്തിന്റെ പൂർണ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. മൂന്നാം മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ സെർവിക്കൽ കാൻസർ പ്രതിരോധിക്കുന്നതിനായി വാക്സിൻ കണ്ടുപിടിക്കാൻ ഇന്ത്യയിലെ ​ഗവേഷകർക്ക് വേണ്ടി ബജറ്റിൽ തുക വകയിരുത്തുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഭാരതത്തിലെ എല്ലാ പെൺമക്കൾക്കും വാക്സിൻ ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹംപറയുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ അർബുദമാണ് സെർവിക്കൽ കാൻസർ. സ്ത്രീകളുടെ സെർവിക്സിൽ (​ഗർഭാശയമുഖം – യോനിയിൽ നിന്ന് ​ഗർഭാശയത്തിലേക്ക് കടക്കുന്ന ഭാ​ഗം) രൂപപ്പെടുന്ന അർബുദത്തെയാണ് സെർവിക്കൽ കാൻസർ എന്ന് വിളിക്കുന്നത്. ലോകാരോ​ഗ്യ സംഘടന പുറത്തുവിടുന്ന കണക്കുകൾ പ്രകാരം 2022ൽ മാത്രം രാജ്യത്ത് 14.13 ലക്ഷം പേർക്ക് ഇത് റിപ്പോർട്ട് ചെയ്തിരുന്നു. 9.16 ലക്ഷം പേർ സെർവിക്കൽ കാൻസർ മൂലം മരിക്കുകയും ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....