മേപ്പയൂരിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു ; 12 വാർഡുകൾ കണ്ടെയ്ൻമെൻറ് സോൺ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് :  കർശന നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിലും കോഴിക്കോട് മേപ്പയൂരിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. 17 വാർഡുകളുള്ള പഞ്ചായത്തിൽ 12 വാർഡുകളും കണ്ടെയ്ൻമെൻ്റ് സോണുകളായി. കഴിഞ്ഞ കുറേ ദിവസങ്ങളായി നാൽപ്പതിന് മുകളിലാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം.

നിലവിൽ 536 പേരാണ് പഞ്ചായത്തിൽ ചികിത്സയിലുള്ളത്. വാർഡ് 2ൽ 23, 3 ൽ 25, 4 ൽ26, 5 ൽ 30,6ൽ 32, 7 ൽ 45, 8 ൽ 36,9ൽ 47, 11 ൽ 40, 13 ൽ 46,15ൽ 33,17ൽ 42 എന്നിങ്ങനെയാണ് കോവിഡ് ബാധിതരുള്ളത്. പഞ്ചായത്തിലെ 4 വാർഡുകളിൽ നാൽപ്പതിന് മുകളിലാണ് കോവിഡ് ബാധിതർ. പഞ്ചായത്തിലെ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ൻ‌മെന്റ് സോണായി പ്രഖ്യാപിച്ചതിനാല്‍ രോഗവ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ കൂടുതൽ കർശനമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ പറഞ്ഞു.

കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച വാര്‍ഡുകള്‍ക്ക് അകത്തേക്കും പുറത്തേക്കുമുള്ള യാത്ര കര്‍ശനമായി വിലയ്ക്കും. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിൽ വ്യാപനം നിയന്ത്രണ വിധേയമാക്കാനുള്ള തീവ്രപദ്ധതി കർശനമായി നടപ്പിലാക്കുമെന്ന് മേപ്പയൂർ എസ്.എച്ച്.ഒ എൻ.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ആരോഗ്യ വകുപ്പും പഞ്ചായത്തും ചേർന്നു രോഗം  പടരാതിരിക്കാൻ വിപുലമായ കർമപദ്ധതിയും തയാറാക്കി നടപ്പിലാക്കി വരുന്നതായി കുടുംബാരോഗ്യം കേന്ദ്രം ഹെൽത്ത് ഇൻസ്പക്ടർ സി.പി സതീശൻ പറഞ്ഞു. കോവിഡ് പരിശോധന, വാക്‌സിനേഷന്‍ എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ ഒഴികെയുള്ള ആശവര്‍ക്കര്‍മാര്‍, കുടുംബശ്രീ അയല്‍ക്കൂട്ടം പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവർ വീടുകള്‍ കയറിയുള്ള സർവെ നടന്നുവരുന്നു.

ഓരോ വീടുകളിലും കോവിഡ് രോഗികളുണ്ടോ  ഉണ്ടെങ്കില്‍ വീട്ടിലെ മറ്റ് അംഗങ്ങളുമായി സമ്പര്‍ക്കത്തില്‍വരാതെ ക്വാറൻറീൻ പാലിക്കുന്നുണ്ടോ എന്നീ കാര്യങ്ങള്‍ ഉറപ്പു വരുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലുള്ള എല്ലാവരെയും രോഗ പരിശോധനയ്ക്ക് വിധേയരാക്കാനും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെയെല്ലാം ടെസ്റ്റ് ചെയ്തു എന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് മെഡിക്കൽ ഓഫിസർ വി.വി വിക്രം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...