സംസ്ഥാനത്ത് റേഷൻകാർഡ് രജിസ്റ്റർചെയ്ത കടയുപേക്ഷിച്ച് മറ്റു റേഷൻകടകളെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ഭക്ഷ്യധാന്യം വാങ്ങാൻ റേഷൻകാർഡ് രജിസ്റ്റർചെയ്ത കട ഉപേക്ഷിച്ച് മറ്റു റേഷൻകടകളെ ആശ്രയിക്കുന്നവരുടെ എണ്ണം സംസ്ഥാനത്തു വർധിച്ചതായി റിപ്പോർട്ടുകൾ. പ്രതിമാസം, ശരാശരി 22 ലക്ഷംപേരാണ് സ്വന്തം റേഷൻകടയിൽനിന്നു ഭക്ഷ്യധാന്യംവാങ്ങാതെ മറ്റു കടകളെ ആശ്രയിക്കുന്നത്. ഇഷ്ടമുള്ള റേഷൻകടയിൽനിന്നു ഭക്ഷ്യധാന്യംവാങ്ങാനുള്ള പോർട്ടബിലിറ്റി സംവിധാനം നിലവിൽവന്നതോടെയാണു മാറ്റം. പോർട്ടബിലിറ്റി സംവിധാനം നിലവിൽവന്നത് 2018-ൽ ആണ്.

ആവർഷം ഡിസംബറിൽ 9.81 ലക്ഷം കാർഡുടമകളാണ് സ്വന്തം റേഷൻകട ഒഴിവാക്കി മറ്റിടങ്ങളിൽനിന്നു ഭക്ഷ്യധാന്യം വാങ്ങിയത്. 2023 ഡിസംബറെത്തിയപ്പോൾ അത് 22 ലക്ഷം കടന്നു. സംസ്ഥാനത്ത് സ്ഥിരമായി റേഷൻവാങ്ങുന്ന 77.99 ലക്ഷം കാർഡുടമകളിൽ 28.20 ശതമാനം പേരാണിപ്പോൾ മറ്റു റേഷൻകടകളിൽനിന്നു ധാന്യം വാങ്ങുന്നത്. നേരത്തേയിത് 13.71 ശതമാനമായിരുന്നു. തിരുവനന്തപുരം ജില്ലയാണ് പോർട്ടബിലിറ്റിയിൽ മുന്നിൽ, 36 ശതമാനം. മലപ്പുറമാണു പിന്നിൽ, 20.62 ശതമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൈക്രോ ഫിനാൻസ് കേസ്: അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരായില്ല ; അതൃപ്തി പ്രകടമാക്കി ഹൈക്കോടതി

0
കൊച്ചി: മൈക്രോ ഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരാകാത്തതിൽ അതൃപ്തി...

അട്ടപ്പാടി ഭൂമിതട്ടിപ്പ് : കോൺഗ്രസിന് തിരിച്ചടിയായി ആദിവാസി കുടുംബങ്ങളുടെ കൂട്ടരാജി

0
പാലക്കാട്: അട്ടപ്പാടിയിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട ആദിവാസി ഭൂമിതട്ടിപ്പിൽ പാർട്ടിക്ക്...

മാസപ്പടി കേസ് : ഇഡി ഭീഷണിപ്പെടുത്തി ; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി...

0
കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി പി എ മുഹമ്മദ്...

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച്...

0
പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച...