ബസിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവം : ഡ്രൈവറെ രക്ഷപെടാന്‍ സഹായിച്ച മൂന്ന് പേര്‍ പിടിയില്‍ ; പ്രതികളുടെ കയ്യില്‍ ‘മന്ത്രി’ യുടെ നമ്പർപ്ലേറ്റ് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തോപ്പുംപടി : തോപ്പുംപടിയില്‍ സ്വകാര്യ ബസിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിയായ ഡ്രൈവറെ രക്ഷപെടാന്‍ സഹായിച്ച മൂന്നുപേരെ തോപ്പുംപടി പോലീസ് പിടികൂടി. തൃക്കാക്കര സ്വദേശി ഇ.എ. അജാസ് (36), കാക്കനാട് വാഴക്കാല സ്വദേശി നവാസ് (24), കാക്കനാട് മുണ്ടംപാലം സ്വദേശി എന്‍.എ. റഫ്സല്‍ (30) എന്നിവരാണ് പിടിയിലായത്. രക്ഷപ്പെടാന്‍ ഉപയോഗിച്ച ഇന്നോവ കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

പിടികൂടിയ കാറില്‍നിന്ന് കേരള സ്റ്റേറ്റ് – 12 എന്നെഴുതിയ ചുവന്ന നിറത്തിലുള്ള രണ്ട് ബോര്‍ഡുകളും പോലീസ് കണ്ടെടുത്തു. ബാങ്ക് ഇടപാട് സംബന്ധിച്ച നിരവധി രേഖകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. അജാസ് എന്നയാളുടേതാണ് കാര്‍. അപകടമുണ്ടാക്കിയ ഷാന എന്ന ബസിലെ ഡ്രൈവര്‍ കാക്കനാട് ഇടച്ചിറ സ്വദേശി അനസ് എന്നയാളെ ഒളിവില്‍ പാര്‍പ്പിക്കുന്നതിനും സംഭവത്തിനു ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടുത്തുന്നതിനും സഹായിച്ച കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്. കേരള സ്റ്റേറ്റിന്‍റെ ബോര്‍ഡ് ദുരുപയോഗം ചെയ്ത കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...