ലഖ്നൌ: ഉത്തർപ്രദേശിൽ വീണ്ടും കൂട്ടബലാൽസംഗം. മണിക്കൂറുകൾക്കകം ഇരയായ യുവതിയും ഭർത്താവും ആത്മഹത്യ ചെയ്തു. മരിക്കുന്നതിന് മുൻപ് ഇവർ റെക്കോർഡ് ചെയ്ത വീഡിയോ പ്രതികളിലേക്ക് എത്താൻ നിർണായകമായി. 27 കാരിയെ കഴിഞ്ഞ ദിവസമാണ് രണ്ടുപേർ ചേർന്ന് വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചത്. തൊട്ടുപിന്നാലെ യുവതിയും ഭർത്താവും വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. മരിക്കുന്നതിന് മുൻപായി ഇവർ പ്രതികളുടെ പേരുവിവരങ്ങൾ സൂചിപ്പിക്കുന്ന ഒരു വീഡിയോ റെക്കോർഡ് ചെയ്തിരുന്നു. ഈ വീഡിയോയുടെ അടിസ്ഥാനത്തിൽ ഇവരുടെ സഹോദരൻ നൽകിയ പരാതിയിൽ ആദർശ്, ത്രിലോകി എന്നിങ്ങനെ രണ്ടുപേരെ പോലീസ് ഉടൻ അറസ്റ്റ് ചെയ്തു.
ഇവർക്കെതിരെ കൂട്ടബലാൽസംഘത്തിനും ആത്മഹത്യാ പ്രേരണാക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. പ്രതികളും യുവതിയുടെ ഭർത്താവും തമ്മിലുള്ള ഭൂമി വിൽപനാ തർക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. ദമ്പതികൾക്ക് മൂന്നു കുട്ടികളാണുള്ളത്. സംഭവദിവസം സ്കൂളിൽ പോകാൻ തയാറെടുക്കുകയായിരുന്ന കുഞ്ഞുങ്ങളോട് വിഷം കഴിച്ചിട്ടുണ്ടെന്നും ഉടൻ മരിച്ചു പോകുമെന്നും ദമ്പതിമാര്‍ പറഞ്ഞിരുന്നതായി പോലീസ് വ്യക്തമാക്കുന്നു. ദമ്പതികളുടെ നിർദേശപ്രകാരമാണ് ഇളയ മകൻ വീഡിയോ റെക്കോർഡ് ചെയ്തത്. മരണ ശേഷം വീഡിയോ പോലീസിൽ ഏൽപ്പിക്കണമെന്നും ഇവർ കുഞ്ഞിനോട് ആവശ്യപ്പെട്ടു. അപമാനം ഭയന്നാണ് ആത്മഹത്യയിലേക്ക് നീങ്ങുന്നതെന്നും ഇവർ വീഡിയോയിൽ പറയുന്നുണ്ട്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033