വിഴിഞ്ഞം തുറമുഖം ആരുടെ കുഞ്ഞാണെന്നതിൽ സിപിഎം തർക്കം ഉന്നയിക്കേണ്ടതില്ല ; എം.എം. ഹസൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : വിഴിഞ്ഞം തുറമുഖം ആരുടെ കുഞ്ഞാണെന്നതിൽ സിപിഎം തർക്കം ഉന്നയിക്കേണ്ടതില്ല അത് ‘കുഞ്ഞൂഞ്ഞിന്റെ കുഞ്ഞാണെന്ന്’ യുഡിഎഫ് കൺവീനർ എം.എം. ഹസൻ. ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുറമുഖത്തിന്റെ ഉദ്ഘാടനം സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമാക്കിയതും പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് അതിൽ പങ്കെടുപ്പിച്ചതും മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ള അഴിമതി ആരോപണങ്ങളിൽനിന്ന്‌ ശ്രദ്ധതിരിക്കാനാണെന്നും ഹസൻ ആരോപിച്ചു.

വരവിൽ കൂടുതൽ സ്വത്തു സമ്പാദിച്ച പ്രിൻസിപ്പൽ സെക്രട്ടറിയെയും എസ്എഫ്ഐഒയുടെ എഫ്ഐആറിൽ പ്രതിയായ മകൾ വീണയെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നായിരുന്നു സമരത്തിന്റെ ആവശ്യം. ആശസമരം 80 ദിവസം പിന്നിട്ടിട്ടും ഓണറേറിയം വർധിപ്പിച്ചില്ല ഹസൻ പറഞ്ഞു. ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ് അധ്യക്ഷനായി. കെപിസിസി സെക്രട്ടറിമാരായ എ.എ. ഷുക്കൂർ, എം.ജെ. ജോബ്, കെ.പി. ശ്രീകുമാർ, രാഷ്ട്രീയകാര്യസമിതിയംഗം ജോൺസൺ അബ്രഹാം, യുഡിഎഫ് കൺവീനർ സി.കെ. ഷാജിമോഹൻ, കെപിസിസി സെക്രട്ടറിമാരായ ഇ. സമീർ, എസ്. ശരത്ത്, ബി. ബൈജു, സുനിൽ പി. ഉമ്മൻ, നെടുമുടി ഹരികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഹമ്മദ് ഷിയാസ് എംഎല്‍എ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ ; അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍

0
കൊച്ചി: കൊച്ചിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ പങ്കെടുത്ത...

ട്രംപിന്റെ തീരുവ നയങ്ങൾ ; വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി

0
വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അസ്ഥിരമായ വ്യാപാര നയങ്ങളെയും...

പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍: ഇറാന്റെ ആണവ സമ്പുഷ്ടീകരണകേന്ദ്രം സ്ഥിതി ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന പിക്കാക്സ് മലയിലേക്ക്...

കയ്പമംഗലം അപകടം ; തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

0
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍...