കോഴിക്കോട് : തലശ്ശേരിയിൽനിന്ന് കൊയിലാണ്ടിയിലേക്ക് മെമു ട്രെയിനിൽ യാത്രചെയ്യാൻ ടിക്കറ്റ് എടുത്ത യുവതി ഇന്റർസിറ്റി എക്സ് പ്രസിൽ മാറിക്കയറി. ട്രെയിൻ മാറിക്കയറിയ യാത്രക്കാരിയുടെ ഷാൾ ടിക്കറ്റ് പരിശോധിക്കുന്ന ഉദ്യോഗസ്ഥ ഊരിക്കൊണ്ടുപോയ സംഭവത്തിൽ ഇന്ത്യൻ റെയിൽവേക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നൽകി. തിങ്കളാഴ്ച കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ബാലുശ്ശേരി ചളുക്കിൽ നൗഷത്തിനാണ് ഇത്തരത്തിലൊരു ദുരനുഭവമുണ്ടായത്. ചുരിദാറിന്റെ ഷാൾ ഊരിക്കൊണ്ടുപോയ ഉദ്യോഗസ്ഥ രണ്ട് മണിക്കൂറിന് ശേഷമാണ് തിരിച്ചുതന്നത്. ശരീരഭാഗങ്ങൾ മറക്കാൻ പറ്റാതെ വലിയ മാനസികപീഡനമനുഭവിച്ചതായും പരാതിയിൽ പറയുന്നു.
ഉദ്യോഗസ്ഥക്കെതിരെ ഗുരുതര ആരോപണമാണ് യാത്രക്കാരി പരാതിയിൽ ഉന്നയിച്ചത്. പിഴ അടക്കാമെന്ന് പറഞ്ഞിട്ടും അക്രമം കാട്ടുകയായിരുന്നു. ഒറ്റക്ക് യാത്രചെയ്ത് പരിചയമില്ലാത്തതിനാൽ വലിയ പരിഭ്രമത്തിലായിരുന്നുവെന്നും തന്നെ കേൾക്കാൻ ഉദ്യോഗസ്ഥ തയാറായില്ലെന്നും പരാതിയിൽ പറയുന്നു. തനിക്ക് റെയിൽവേ ഉദ്യോഗസ്ഥരിൽനിന്നോ പോലീസിൽനിന്നോ നീതി ലഭിച്ചില്ലെന്നും പരാതിയിൽ പറഞ്ഞു. ഇന്റർസിറ്റിക്ക് കൊയിലാണ്ടിയിൽ സ്റ്റോപ്പില്ലായിരുന്നു. കോഴിക്കോട്ട് ഇറങ്ങിയ യുവതിയുടെ ടിക്കറ്റ് പരിശോധിച്ച ഉദ്യോഗസ്ഥ മോശമായി പെരുമാറുകയും അക്രമം കാണിക്കുകയും ചെയ്തു എന്നാണ് പരാതി.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.