ആലപ്പുഴ ബോട്ടുജെട്ടിക്കു സമീപം പ്രവർത്തിച്ചിരുന്ന പോലീസ് കൺട്രോൾ റൂമിന്റെ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴ ബോട്ടുജെട്ടിക്കു സമീപം പ്രവർത്തിച്ചിരുന്ന പോലീസ് കൺട്രോൾ റൂമിന്റെ പ്രവർത്തനം പൂർണമായും അവസാനിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് ഈ കെട്ടിടത്തിന് പൂട്ടുവീണു. ഇവിടെ പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്കൂൾ വിപണി ജൂണിൽ തുറക്കും. ആലപ്പുഴ മൊബിലിറ്റി ഹബ്ബ് നിർമിക്കുന്നതിന്റെ പേരിൽ 2023 ജനുവരിയിൽ കൺട്രോൾ റൂം ബീച്ച് ആശുപത്രിക്കു കിഴക്ക് വനിതാ പോലീസ് സ്റ്റേഷൻ അങ്കണത്തിലേക്കു മാറ്റിയിരുന്നു. ബോട്ട് ജെട്ടിയിലെ കൺട്രോൾ റൂം പ്രവർത്തിക്കില്ലെന്ന് അന്ന് അറിയിച്ചിരുന്നു. എന്നാൽ മുല്ലയ്ക്കൽ, കാളാത്ത്, കൊമ്മാടി, കൈചൂണ്ടിമുക്ക്, പുന്നമട ഭാഗങ്ങളിൽ ഡ്യൂട്ടിക്കു പോകുന്ന പോലീസ് ഉദ്യോഗസ്ഥർ ബോട്ടു ജെട്ടിയിലെ കൺട്രോൾ റൂം ഉപയോഗിച്ചിരുന്നു. മൊബിലിറ്റി ഹബ്ബിന്റെ നിർമാണം മുടങ്ങിയതോടെ പോലീസിന്റെ സാന്നിധ്യം ബോട്ടുജെട്ടി കൺട്രോൾ റൂമിൽ ഉണ്ടായിരുന്നു. കെഎസ്ആർടിസി ബസ് സ്റ്റേഷൻ, ബോട്ടുജെട്ടി ഉൾപ്പെടെയുള്ള നഗരത്തിന്റെ ഈ മേഖലയിലെ പോലീസ് സാന്നിധ്യം യാത്രക്കാർക്കും പ്രദേശവാസികൾക്കും ഏറെ പ്രയോജനകരമായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂര്‍ കോട്ടമുകള്‍ – നെല്ലിമൂട്ടില്‍പടി കനാല്‍ റോഡില്‍ ഹോട്ടല്‍ മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു

0
അടൂര്‍ : അടൂര്‍  കോട്ടമുകള്‍ - നെല്ലിമൂട്ടില്‍പടി കനാല്‍ റോഡില്‍ ഹോട്ടല്‍ മാലിന്യങ്ങള്‍...

മീൻ വറുത്തത് നൽകാത്തതിന് ഭാര്യയ്ക്ക് ക്രൂര മർദ്ദനം : ഭർത്താവിനെ പോലീസ് പിടികൂടി

0
​റാന്നി : മീൻ വറുത്തത് വിളമ്പി നൽകിയില്ലെന്ന നിസ്സാര കാരണത്താൽ ഭാര്യയെ...

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നു

0
കണ്ണൂർ: കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന്റെ പ്രവർത്തനം സ്വാതന്ത്ര്യദിനം മുതൽ...