തിരുവനന്തപുരം : സംസ്ഥാന ബജറ്റിലും റബർ കർഷകരെ അവഗണിച്ചതോടെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് വിഷയം സജീവ ചർച്ചയാക്കാനാണ് നീക്കം. കേരള കോൺഗ്രസ് എം ഭരണപക്ഷത്ത് ഉണ്ടായിട്ടും കർഷകരെ അവഗണിച്ചത് ഉയർത്തി കാട്ടാനാണ് യുഡിഎഫ് ആലോചിക്കുന്നത്. കേന്ദ്രസർക്കാർ ബജറ്റിൽ കാര്യമായ പരിഗണന നൽകാതിരുന്നപ്പോൾ സംസ്ഥാന സർക്കാർ അവഗണിക്കില്ലെന്ന് പ്രതീക്ഷിച്ചു. ഇത്തവണ രണ്ടു കൂട്ടരും റബർ കർഷകരെ തിരിഞ്ഞു നോക്കിയില്ല. മധ്യകേരളത്തിലെ ശക്തി നിലനിർത്താൻ സംസ്ഥാന സർക്കാർ ചില പദ്ധതികൾ മുന്നോട്ടുവെയ്ക്കുമെന്ന് പ്രതീക്ഷിച്ചു. ഇത്തവണത്തെ ബജറ്റ് യാതൊന്നും റബർ കർഷകർക്കായി നീക്കിവെച്ചില്ല. അതുകൊണ്ടുതന്നെ വിഷയം സജീവ ചർച്ചയാക്കാനൊരുങ്ങുകയാണ് യുഡിഎഫ്. കേരള കോൺഗ്രസ് എമ്മിന് പോലും കാര്യമായ ഇടപെടൽ വിഷയത്തിൽ നടത്താൻ ആയില്ലെന്നാണ് വിമർശനം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1