ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ജീവനക്കാർക്ക് 6 ഗഡു ഡി എ കുടിശ്ശിക ആണെന്ന് അടിയന്തിര പ്രമേയത്തിന് അനുമതി തേടിയ പി സി വിഷ്ണുനാഥ് പറഞ്ഞു. അഞ്ച് വർഷമായി ലീവ് സറണ്ടർ തടഞ്ഞു വെച്ചിരിക്കുകയാണ്. ശമ്പള പരിഷ്ക്കരണതിന്‍റെ കുടിശ്ശിക ആറു മാസമായി കിട്ടുന്നില്ല. ധനമന്ത്രി പണിമുടക്കിനെ അപമാനിക്കുകയാണ്. മെഡി സെപ് ജീവനക്കാര്‍ക്ക് ഒരു പ്രയോജനവും ചെയ്യുന്നില്ല. സിപിഐ സംഘടനയായ ജോയിന്‍റ് കൗൺസിൽ പോലും സർക്കാരിനെ വിമര്‍ശിക്കുന്നു. മുഖ്യമന്ത്രിക്ക് വാഴ്ത് പാട്ട് പാടിയവർ വേദിക്ക് പിന്നിൽ പോയി പൊട്ടികരഞ്ഞു എന്ന് വിഷ്ണുനാഥ് പരിഹസിച്ചു. ജീവനക്കാരുടെ സംഘടനകളോട് ശത്രുത ഇല്ലെന്നു ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മറുപടി നല്‍കി.

മറ്റ് സ്ഥാനങ്ങളെക്കാൾ മികച്ച ആനുകൂല്യങ്ങൾ ആണു കേരളത്തിൽ ജീവനക്കാർക്ക് നൽകുന്നത്. സ്റ്റാട്യൂട്ടറി പെൻഷൻ എങ്ങിനെ നല്കാൻ ആകുമെന്ന് ചർച്ച നടക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു. സംസ്ഥാനം ഭരിച്ച ഒരു സർക്കാറും ജീവനക്കാർക്ക് ഇത്ര കുടിശ്ശിക ഉണ്ടാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ജോയിന്‍റ് കൗൺസിൽ സമരം ചെയ്യുന്നതിനാൽ സിപിഐ അംഗങ്ങളും വാക്കൗട്ടില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....