Monday, July 7, 2025 5:01 pm

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിപ്രവര്‍ത്തനം പ്രതിസന്ധിയിലെന്ന് പ്രതിപക്ഷം ; കേന്ദ്രം അടിച്ചേൽപ്പിച്ചതെന്ന് മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതി പ്രതിസന്ധി അടിച്ചേൽപ്പിച്ചത് കേന്ദ്ര സർക്കാരാണെന്ന് മന്ത്രി എംബിരാജൈഷ് പറഞ്ഞു. കേന്ദ്ര സമീപനത്തിൽ ഇപ്പോഴും മാറ്റമൊന്നും ഇല്ല.അനുവദനീയ വായ്പാ പരിധിയും വെട്ടി ചുരുക്കിയിരിക്കുകയാണ്. അസാധാരണ സാഹചര്യത്തിലുടെയാണ് കേരളം കടന്ന് പോകുന്നത്. സാമ്പത്തിക പ്രയാസം എല്ലാ മേഖലയിലും ഉണ്ട്. സാമ്പത്തിക വർഷത്തിന്‍റെ അവസാനത്തിലാണ് തുക അനുവദിച്ചത്. സാമ്പത്തിക വർഷാവസാനം ബില്ലുകൾ മാറാനായില്ല. 1015 കോടി ബില്ലുകൾ ക്യൂവിലേക്ക് മാറ്റിയിരുന്നു.വികസന ക്ഷേമ പ്രവർത്തനങ്ങളിൽ കുറവ് വരുത്താതിരിക്കാൻ ശ്രദ്ധിച്ചാണ് സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശസ്ഥാപനങ്ങൾക്ക് ഫണ്ട് നൽകുന്നതിൽ സർക്കാറിന് ആത്മാർത്ഥ സമീപനമാണുള്ളത്.വിഹിതത്തിൽ കുറവ് വരുത്താതിരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.പതിനാലാം ധനകാര്യ കമ്മീഷന്‍റെ ഗ്രാൻഡ് കേന്ദ്രം പിടിച്ചുവച്ചു.

24 നഗരസഭകൾക്ക് ചില്ലി കാശ് ഗ്രാൻഡ് അനുവദിച്ചില്ല.നടപ്പു സാമ്പത്തിക വർഷത്തിന്‍റെ ആദ്യം തന്നെ 3887 കോടി തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ചു. ടി.സിദ്ധിഖ് അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ,വർഷത്തെ പദ്ധതികള്‍ മുടങ്ങി ഈ വർഷവും നടക്കില്ല എന്ന അവസ്ഥയാണെന്ന് ടി.സിദ്ദിഖ് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. ട്രഷറിയിൽ പണമിടപാട് നിർത്തിവച്ചതിന്‍റെ പിറ്റേദിവസം പണം അനുവദിച്ചു.പിന്നെ എങ്ങനെയാണ് പണം ചെലവാക്കാൻ കഴിയുന്നത്. സർക്കാരിന്‍റെ പരിപാടികൾക്ക് പണം നല്‍കുന്ന കറവ പശുക്കളായി തദ്ദേശസ്ഥാപനങ്ങൾ മാറി. നവകേരള സദസ്സിനുവേണ്ടി പണം പിരിച്ചു. പാല് തന്ന തദ്ദേശസ്ഥാപനങ്ങളെ കൊല്ലാൻ നേതൃത്വം കൊടുക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി പൈനാമൺ പാറമട അപകടം ; മരണം രണ്ടായി – രക്ഷാപ്രവർത്തനം ദുഷ്കരം

0
കോന്നി : കോന്നി ചെങ്കളത്ത് പാറമടയിൽ പാറ ഇടിഞ്ഞു വീണ...

ചായക്കടയില്‍ കയറി യുവാവിനെ മര്‍ദിച്ച കേസില്‍ പ്രതി റിമാന്‍ഡില്‍

0
തിരുവനന്തപുരം: ചായക്കടയില്‍ യുവാവിനെ മര്‍ദിച്ച കേസില്‍ പ്രതി റിമാന്‍ഡില്‍. ആലപ്പുഴ സ്വദേശി...

കോന്നി പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥരില്ല ; പ്രതിസന്ധിയിലായി പോലീസ് സ്റ്റേഷൻ പ്രവർത്തനം

0
കോന്നി : കോന്നി പോലീസ് സ്റ്റേഷനിൽ സർക്കിൾ ഇൻസ്പെകടറും സബ്...

സുന്നത്ത് കർമ്മത്തിനിടെ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ...

0
കോഴിക്കോട്: സുന്നത്ത് കർമ്മത്തിനിടെ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ...