തൃണമൂൽ വിമതരെ സർവകക്ഷി യോ​ഗത്തിലേക്ക് ക്ഷണിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: തൃണമൂൽ വിമതരെ സർവകക്ഷി യോ​ഗത്തിലേക്ക് ക്ഷണിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുകൂട്ടിയ സർവകക്ഷിയോ​ഗത്തിൽനിന്നാണ് പ്രതിപക്ഷകക്ഷികൾ ഇറങ്ങിപ്പോയത്. പ്രതീകാത്മകമായ പ്രതിഷേധത്തിന് ശേഷം പ്രതിപക്ഷ അം​ഗങ്ങൾ പിന്നീട് തിരിച്ചെത്തി യോ​ഗത്തിൽ പങ്കെടുത്തു. തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് സർവകക്ഷി യോ​ഗം വിളിച്ചത്. തൃണമൂൽ വിട്ടുപോയ വിമതരെയും യോ​ഗത്തിലേക്ക് ക്ഷണിച്ചിരുന്നു. തൃണമൂൽ വിട്ട വിമതർ നാഷണിലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ(എൻസിപിഐ) എന്ന പാർട്ടിയിലാണ് അടുത്തിടെ ലയിച്ചത്.

ഈ പാർട്ടിയുടെ പ്രതിനിധികളായാണ് വിമതരെയും യോ​ഗത്തിലേക്ക് ക്ഷണിച്ചത്. എന്നാൽ, തൃണമൂൽ എംപിമാരായ മഹുവ മൊയ്ത്ര, സൗ​ഗത റോയ് ഉൾപ്പെടെയുള്ളവർ ഇത് ചോദ്യംചെയ്തു.തൃണമൂൽ വിട്ടവർ പുതിയ പാർട്ടിയിൽ ലയിച്ചതിന് ഇതുവരെ അം​ഗീകാരം ലഭിച്ചിട്ടില്ലെന്നും എൻസിപിഐ അം​ഗീകാരമില്ലാത്ത പാർട്ടിയാണെന്നുമാണ് സൗ​ഗത റോയ് ഉൾപ്പെടെയുള്ളവർ വാദിച്ചത്. എൻസിപിഐയിൽ ലയിച്ച 20 എംപിമാർ ഇപ്പോഴും തൃണമൂൽ അം​ഗങ്ങളാണെന്നാണ് പാർലമെന്റ് വെബ്സൈറ്റിലുള്ളതെന്നും സൗ​ഗത റോയ് പറഞ്ഞു. തുടർന്നാണ് പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം യോ​ഗത്തിൽനിന്നും ഇറങ്ങിപ്പോയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി ; ഭീകരർ വധിക്കുമെന്നറിയിച്ച് തപാലിൽ കത്ത് ലഭിച്ചു

0
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി....

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ റിമാൻഡിൽ

0
പന്തളം : പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷനിൽ വീടിനു മുന്നിൽ റോഡ്...

കോന്നി ചെങ്ങറയിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

0
കോന്നി: ചെങ്ങറയിൽ നിർമാണത്തിലിരുന്ന പുതിയ വീടിന്റെ വയറിങ് ജോലികൾക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ്...