മനാമ : ലബനോനിൽ വെച്ച് നടക്കുന്ന പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കുവാൻ ബഹ്‌റൈൻ സംഘം പുറപ്പെട്ടു. ലബനോന്റെ തലസ്ഥാനമായ ബൈറൂട്ടിലെ അച്ചാനയിൽ ഉള്ള സെന്റ്. മേരിസ് പാത്രിയാർക്കൽ അരമനയിൽ വെച്ച് നാളെ ( 25.03.2025, ചൊവ്വ) ലേബനോൻ സമയം വൈകുന്നേരം 5 മണിക്ക് പരിശുദ്ധ പാത്രിയാർക്കീസ് ബാവ ഇഗ്നാത്തിയോസ് അപ്രേം ദ്വീതീയൻ ബാവയുടെ കാർമികത്വത്തിൽ ആകമാന സുറിയാനി സഭയിലെയും മറ്റ് സഭാ പിതാക്കന്മാരുടെയും സാന്നിധ്യത്തിൽ ആണ് ചടങ്ങ് നടക്കുന്നത്. മലങ്കര യാക്കോബായ സുറിയാനി സഭയുടെ മുൻ വൈദിക ട്രസ്റ്റിയും ബഹ്‌റൈൻ പീറ്റേഴ്സ് യാക്കോബായ പള്ളി വികാരി വെരി. റവ. സ്ലീബാ പോൾ വട്ടവേലിൽ കോർഎപ്പിസ്‌കോപ്പയുടെ നേതൃത്വത്തിൽ ഇടവക ട്രസ്റ്റീ ജെൻസൺ ജേക്കബ് മണ്ണൂർ, മുൻ സെക്രട്ടറി ആൻസർ പി ഐസക്, മുൻ സഭാ മാനേജിങ് കമ്മറ്റി അംഗം ബിനു കുന്നന്തനം എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘം ലെബനോനിലേക്കു യാത്ര തിരിച്ചു. ലോകമെമ്പാടും ഉള്ള യാക്കോബായ സഭ വിശ്വാസികളുടെ പ്രതിനിധികൾ സ്ഥാനരോഹണ ചടങ്ങിൽ പങ്കെടുക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1