പന്തളം : പുരോഗമന കലാ സാഹിത്യ സംഘം പന്തളം ഏരിയ കൺവെൻഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി അഡ്വ.സുധീഷ് വെൺപാല ഉദ്ഘാടനം ചെയ്തു. പന്തളം ഏരിയ കമ്മിറ്റി പ്രസിഡന്‍റ് പ്രിയത ഭരതൻ അധ്യക്ഷത വഹിച്ചു. സി.പി.എം. പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ.ജ്യോതികുമാർ മുഖ്യപ്രഭാഷണം നടത്തി. ഏരിയ കമ്മിറ്റി സെക്രട്ടറി വിനോദ് മുളമ്പുഴ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്‍റ് കെെപ്പട്ടൂർ തങ്കച്ചൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.
പന്തളം നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ എസ്.അരുൺ, നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി.പ്രദീപ്, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം പി.അജീഷ്, ജില്ലാ വെെസ് പ്രസിഡന്‍റ് സദാനന്ദി രാജപ്പൻ, ഏരിയ വെെസ് പ്രസിഡന്‍റ് ടി.എൻ.കൃഷ്ണപിള്ള, ഏരിയ ട്രഷറർ ബി.പ്രഭ, ഏരിയ കമ്മിറ്റി അംഗം കെ.എച്ച്.ഷിജു എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി ഭാരവാഹികളായി വിനോദ് മുളമ്പുഴ (പ്രസിഡണ്ട്), ആർ.രാജീവ്, വത്സലാദേവി (വെെസ് പ്രസിഡണ്ട്മാര്‍ ), പ്രിയത ഭരതൻ (സെക്രട്ടറി), എം.കെ.സത്യൻ, ഭരതരാജ പിള്ള (ജോയിൻ്റ് സെക്രട്ടറി), ബി.പ്രഭ (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.




























