റാന്നി ഗ്രാമപഞ്ചായത്തിലെ നാല് കോണ്‍ഗ്രസ് അംഗങ്ങളെ പാര്‍ട്ടി സസ്പെന്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഒഴിവാക്കിക്കൊണ്ട് സ്വതന്ത്ര അംഗമായ പ്രകാശ് കുഴിക്കാലയെ പിന്‍തുണക്കണമെന്ന ഡി.സി.സി നിര്‍ദ്ദേശത്തിന് വിരുദ്ധമായി ബി.ജെ.പി പിന്‍തുണയോടെ മത്സരിച്ച പ്രകാശ് കുഴിക്കാലയെ പിന്‍തുണച്ച നാല് കോണ്‍ഗ്രസ് ഗ്രാമപഞ്ചായത്ത് അംഗങ്ങളേയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്നും സസ്പെന്റ് ചെയ്തതായി പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മിനി തോമസ്, സിന്ധു സജ്ഞയന്‍, പ്രസന്നകുമാരി, മിനു ഷാജി എന്നിവരെയാണ് അന്വേഷണ വിധേയമായി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒരു സ്വാഹചര്യത്തിലും ബി.ജെ.പി. പിന്‍തുണ സ്വീകരിക്കരുതെന്ന കെ.പി.സി.സി നയത്തിന് വിരുദ്ധമായി ജില്ലയില്‍ യാതൊരു ബന്ധത്തിനും ഡി.സി.സി തയ്യാറാവില്ലെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ പേര് നിര്‍ദ്ദേശിച്ച സ്വതന്ത്ര അംഗത്തെ ബി.ജെ.പി കൂടി പിന്‍തുണച്ചതാണ് റാന്നിയില്‍ ഉണ്ടായതെന്നും അത്തരം ഒരു സാഹചര്യം ഒഴിവാക്കുവാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുവാനുള്ള നിര്‍ദ്ദേശം പാലിക്കാതിരുന്നതാണ് റാന്നി ഗ്രാമപഞ്ചായത്തിലുണ്ടായത്. ഇത് അംഗീകരിക്കുവാന്‍ സാധിക്കുകയില്ലെന്ന് ഡി.സി.സി പ്രസിഡന്റ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷാങ്ഹായ് സഹകരണ ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും

0
ബിഷ്കെക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനിൽ പ്രധാനമന്ത്രി...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ തുടങ്ങും

0
കൊച്ചി : മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ...

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...