ശുചിമുറിയിലേക്ക് പോകാനായി എഴുന്നേറ്റ യാത്രക്കാരന്‍ വീഴാതിരിക്കാന്‍ പിടിച്ചത് അപായച്ചങ്ങലയില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ട്രെയിനില്‍ മൂത്രശങ്ക തോന്നിയപ്പോള്‍ ശുചിമുറിയിലേക്ക് പോകാനായി എഴുന്നേറ്റ യാത്രക്കാരന്‍ വീഴാതിരിക്കാന്‍ പിടിച്ചത് അപായച്ചങ്ങലയില്‍. രാവിലെ എട്ട് മണിക്ക് കോട്ടയം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഇതേ തുടർന്ന് ട്രെയിൻ പത്ത് മിനിറ്റോളം പിടിച്ചിട്ടു. ചെന്നൈ – തിരുവനന്തപുരം മെയിലിലെ യാത്രക്കാരനാണ് അപായച്ചങ്ങല വലിച്ചത്.

ഭിന്നശേഷിക്കാരനായ ഇയാൾ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ പുറപ്പെടാൻ തുടങ്ങിയപ്പോഴായിരുന്നു ചങ്ങല വലിച്ചത്. വലിച്ചുടൻ തന്നെ ട്രെയിൻ നിർത്തി. തുടർന്ന് ചങ്ങല വലിച്ചതിന്‍റെ കാരണം അന്വേഷിച്ച് റെയില്‍വേ സുരക്ഷാസേന ഉദ്യോഗസ്ഥര്‍ എത്തി. ഇയാളെ ട്രെയിനിൽ നിന്ന് പുറത്തിറക്കി ചോദ്യം ചെയ്തപ്പോഴാണ് ശുചിമുറിയിലേക്ക് പോകാനെഴുന്നേറ്റപ്പോള്‍ അബദ്ധത്തില്‍ ചങ്ങല വലിക്കുകയായിരുന്നുവെന്ന് പറഞ്ഞത്.

ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മറ്റു യാത്രക്കാരും ഇയാൾ മദ്യലഹരിയിൽ ആടുകയായിരുന്നുവെന്ന് ഉദ്യോ​ഗസ്ഥരോട് പറഞ്ഞതായാണ് സൂചന. ഇയാളുടെ ബാ​ഗ് പരിശോധിച്ചതിലൂടെ അതിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തി. എന്നാൽ ഇയാൾ ഭിന്നശേഷിക്കാരനായതിനാലും മനഃപൂർവം ചെയ്തതല്ലെന്നു സമ്മതിച്ചതിനാലും കേസെടുത്തില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

റിയാദ് വിമാനത്താവളത്തിൽ ‘സൈലന്റ് എയർപോർട്ട്’പദ്ധതിക്ക് തുടക്കമായി ; ആദ്യഘട്ടം പ്രാബല്യത്തിൽ

0
റിയാദ് : വിമാനത്താവളത്തിലെ നിരന്തരമായ അറിയിപ്പുകളും ശബ്ദകോലാഹലങ്ങളും ഒഴിവാക്കി യാത്രക്കാർക്ക് കൂടുതൽ...