പത്തനംതിട്ട : കേരള ഫോക് ലോർ അക്കാദമി സംഘടിപ്പിച്ച മൂന്നു ദിവസത്തെ പടയണി പഠന കളരി നാളെ (ഞായർ ) സമാപിക്കും. കിടങ്ങന്നൂർ പള്ളിമുക്കത്ത് പടയണി കളരിയിലാണ് പരിപാടി. രാവിലെ 7.30 ന് കോലമെഴുത്ത് പാരമ്പര്യവും ശൈലീഭേദവും എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ എഴുമറ്റൂർ സുദർശനനും മറ്റ് ആശാൻമാരും പങ്കെടുക്കും. 10 ന് പടയണിപ്പാട്ടിന്റെ ഭാഷയും ദേശഭേദവും എന്ന വിഷയം കടമ്മനിട്ട പ്രസന്നകുമാറിന്റെ നേതൃത്വത്തിലും 11.15 ന് കോലം തുള്ളലും കരകളും എന്ന വിഷയം പുല്ലാട് പ്രദീപ് ചന്ദ്രനും നയിക്കും.
ഉച്ച കഴിഞ്ഞ് രണ്ടിന് പടയണിക്കും ഇതര കലകൾക്കു മിടയിലെ ബന്ധവിഛേദങ്ങൾ എന്ന വിഷയത്തിൽ പ്രഫ. അരുൺകുമാറും നേപഥ്യ ജിനേഷ് പി ചാക്യാരും പ്രഭാഷണം നടത്തും. വൈകിട്ട് നാലിന് സമാപന സഭ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. അക്കാദമി അധ്യക്ഷൻ ഒ.എസ്. ഉണ്ണികൃഷ്ണൻ അധ്യക്ഷനാവും. ആറൻമുള വാസ്തുവിദ്യാഗുരുകുലം ഡയറക്ടർ സദാശിവൻ നായർ മുഖ്യപ്രഭാഷണം നടത്തും. രാത്രി ഏഴിന് തുടങ്ങുന്ന പടയണി അവതരണം മംഗള ഭൈരവിയോടെ സമാപിക്കും. മുപ്പതോളം കരകളിൽ നിന്നുള്ള ഇരുനൂറിലധികം കലാകാരൻമാർ പങ്കെടുത്തു. കഴിഞ്ഞ മൂന്നു ദിവസമായി കളരിയിൽ താമസിച്ചായിരുന്നു പഠനം.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.