അധികനികുതി ബഹിഷ്കരിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് ; സതീശനെ തള്ളി സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വര്‍ധിപ്പിച്ച നികുതി ബഹിഷ്കരിക്കാനുള്ള തീരുമാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത. നികുതി ബഹിഷ്കരിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു. നികുതി അടയ്ക്കാതിരിക്കുക പ്രായോഗികമല്ലെന്നായിരുന്നു നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞത്. ഇക്കാര്യം ചര്‍ച്ചചെയ്യാമെന്നും സുധാകരന്‍ വ്യക്തമാക്കി. 2014 ൽ ഉമ്മൻചാണ്ടി സർക്കാരിനെതിരെ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന പിണറായി വിജയൻ നടത്തിയ ആ പരാമർശത്തെ ഓർമ്മിപ്പിക്കാനാണ് നികുതി ബഹിഷ്കരിക്കാൻ പറഞ്ഞത്.

നികുതി ബഹിഷ്കരിക്കണം, ഞങ്ങളുടെ പാർട്ടി സംരക്ഷണം തരും എന്ന് പിണറായി പറഞ്ഞ വാക്ക് ഞാൻ ആവർത്തിച്ചു. അന്നുണ്ടായിരുന്ന ബാധ്യത അല്ല ഇന്ന്. ഇന്ന് പാവപ്പെട്ടവന്റെ തലയിൽ കെട്ടിവെച്ചിരിക്കുന്നത് ധൂർത്തടിക്കാൻ മാത്രം 4,000 കോടി രൂപയാണെന്ന് ഓർക്കണം. ഹർത്താലേ വേണ്ടെന്ന് വെച്ചുളളൂ. മറ്റ് സമരങ്ങളൊന്നും വേണ്ടായെന്ന് വെച്ചിട്ടില്ല. സമരമാർഗത്തിൽ പോകേണ്ടിവന്നാൽ പോകും. പാര്‍ട്ടിതലത്തിൽ ചർച്ച നടത്തി തീരുമാനമെടുക്കും അതിന് തർക്കമില്ല. ഈ അധിക നികുതി പിണറായി വിജയന്‍റെ സർക്കാരിനു കൊടുക്കണമെന്ന് ഈ രാജ്യത്തെ ജനങ്ങൾക്ക് ആർക്കാണ് ആഗ്രഹമുളളത്.

ഏത് പാർട്ടിക്കാണ് ആഗ്രഹമുളളത് എല്ലാ പാർട്ടിയും എതിരല്ലേ. ആ എതിരിന്റെ വികാരം ഞാൻ പ്രകടിപ്പിച്ചുവെന്നു മാത്രം. പ്രതിപക്ഷ നേതാവ് ജനങ്ങൾക്ക് നികുതി അടയ്ക്കാതിരിക്കാനാകില്ല എന്നു പറയുന്നത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. മറ്റ് സമരങ്ങളൊന്നും വേണ്ടായെന്ന് വെച്ചിട്ടില്ല. സമരത്തിന് ഒരുപാട് മുഖങ്ങളുണ്ട്. അതിൽ ഓരോ സമരമുഖങ്ങളായി തുറക്കും.

ഇന്ത്യയിൽ സ്വാതന്ത്ര്യസമരകാലഘട്ടം മുതൽ നികുതിലംഘനസമരം നടന്നിട്ടുളള രാജ്യമാണ്. ജനാധിപത്യസംവിധാനത്തിൽ അത് നിഷേധിക്കാൻ സാധിക്കില്ല. സമരത്തിന്‍റെ ഭാഗമായി ഇന്ന് മുഖ്യമന്ത്രിയെ കരിക്കൊടി കാട്ടിയ നാലുപേരെ അറസ്റ്റ് ചെയ്തു. ഈ സമരത്തിൽ മുഖ്യമന്ത്രിയെ തെരുവിലും ഒാഫിസിലും ഭരണരംഗത്തും നേരിടും. ഈ നികുതി നിർദേശങ്ങൾ കോൺഗ്രസ് അംഗീകരിക്കില്ല. നാളെ ചേരുന്ന കെപിസിസി യോഗത്തിൽ ഈ വിഷയങ്ങൾ ചർച്ച ചെയ്യമെന്നും സുധാകരന്‍ വ്യക്തമാക്കി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...