തുര്‍ക്കി ഭൂകമ്പം : നാലു നിലയുള്ള ഹോട്ടലിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഇന്ത്യക്കാരന്‍റെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഇസ്താബുള്‍: തുര്‍ക്കിയിലെ ഭൂകമ്ബത്തില്‍ കാണാതായ ഇന്ത്യക്കാരന്‍റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശി വിജയ് കുമാറിന്‍റെ മൃതദേഹമാണ് നാലു നിലയുള്ള ഹോട്ടലിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെത്തിയത്. അനറ്റോലിയ പ്രവിശ്യയിലെ മലത്യ നഗരത്തില്‍ അവ്‌സര്‍ ഹോട്ടലിലാണ് വിജയ് കുമാര്‍ താമസിച്ചിരുന്നത്. ഭൂകമ്പത്തില്‍ ഈ ഹോട്ടല്‍ പൂര്‍ണമായും തകര്‍ന്നു വീണു.

രക്ഷാപ്രവര്‍ത്തന സ്ഥലത്തു നിന്നും കുടുംബാംഗങ്ങള്‍ക്ക് അയച്ചു കൊടുത്ത ഫോട്ടോയിലെ ടാറ്റൂ കണ്ടാണു മൃതദേഹം തിരിച്ചറിഞ്ഞത്. അദ്ദേഹം ഇടതു കൈയില്‍ ടാറ്റൂ പതിച്ചിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. നേരത്തെ ഇദ്ദേഹത്തിന്‍റെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും റെസ്‌ക്യൂ ടീം കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ വിജയ് കുമാര്‍ രക്ഷപ്പെട്ടിട്ടുണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങള്‍. ബെംഗളൂരു ആസ്ഥാനമായുള്ള ഓക്‌സിപ്ലാന്റ്‌സ് ഇന്ത്യ എന്ന കമ്ബനിയിലെ എന്‍ജിനിയറായ വിജയ് കുമാര്‍ ജോലിയുടെ ഭാഗമായാണ് തുര്‍ക്കിയിലെത്തിയത്. ജനുവരി ഇരുപത്തിമൂന്നിനു തുര്‍ക്കിയിലെത്തിയ വിജയ് ഫെബ്രുവരി പകുതിയോടെ ജോലി പൂര്‍ത്തിയാക്കി തിരിച്ചുവരാനിരിക്കുകയായിരുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...