പട്ടയ ഭൂമിയിലെ മരങ്ങൾ മുറിക്കുവാൻ മലയോര മേഖലയിലെ ജനങ്ങൾക്ക് അനുമതി നൽകണം ; പി ആർ ഗോപിനാഥൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : മലയോര മേഖലയിലെ പട്ടയ ഭൂമിയിലെ മരങ്ങൾ മുറിക്കുവാൻ ജനങ്ങൾക്ക് അനുമതി നൽകണം എന്ന് സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ആർ ഗോപിനാഥൻ ആവശ്യപ്പെട്ടു. പട്ടയ ഭൂമിയിൽ കൃഷിക്കാർ നട്ടുപിടിപ്പിച്ച മരങ്ങൾ മുറിക്കുവാൻ അനുവദിക്കുക, വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും കൃഷിക്കാരനെയും കൃഷിയെയും സംരക്ഷിക്കുക, റോഡരുകിൽ ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അഖിലേന്ത്യാ കിസാൻ സഭ തണ്ണിത്തോട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ തണ്ണിത്തോട് ഫോറെസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസിലേക്ക് സംഘടിപ്പിച്ച ബഹുജന മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയോര മേഖലയിലെ കുടിയേറ്റക്കാരായ കർഷകർ അടക്കം സ്വന്തം പട്ടയ ഭൂമിയിൽ നട്ടു വളർത്തിയ മരങ്ങൾ മുറിച്ച് മാറ്റുവാൻ കേന്ദ്ര നിയമത്തിന്റെ പേര് പറഞ്ഞ് വനം വകുപ്പ് തടസം നിൽക്കുകയാണ്. റവന്യു വകുപ്പ് നിയമം അനുസരിച്ച് ലാൻഡ് അക്കൂസിഷൻ ആക്റ്റ് പ്രകാരം കരം അടക്കുന്ന ആൾക്ക് അവകാശപ്പെട്ടതാണ് അയാളുടെ ഭൂമിയിലെ സാധന സാമഗ്രികൾ. എന്നാൽ ഇത്തരം ഭൂമിയിൽ കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിച്ച് വിൽക്കുവാനോ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുവാനോ കഴിയില്ല എന്നാണ് വനം വകുപ്പ് പറയുന്നത്.

കേരളത്തിലെ 85 വില്ലേജുകളിൽ ഈ പ്രശ്നം നിലനിൽക്കുന്നുണ്ട്. വിദേശ മരമായ അക്വേഷ്യ പോലും മുറിക്കുവാൻ വനം വകുപ്പ് തടസം നിൽക്കുന്നുണ്ട്. എന്നാൽ മരം മുറിക്കാൻ അനുമതി ഇല്ലാത്ത തണ്ണിത്തോട് പഞ്ചായത്തിൽ അനധികൃതമായി ലോഡ് കണക്കിന് പാറയാണ് പൊട്ടിച്ച് കടത്തിയത്. നിരവധി ആളുകൾ യാത്ര ചെയ്യുന്ന തണ്ണിത്തോട് റോഡരുകിലെ അപകടാവസ്ഥയിൽ ആയ പാഴ്മരങ്ങൾ മുറിച്ച് നീക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എ ഐ കെ എസ് കോന്നി മണ്ഡലം വൈസ് പ്രസിഡണ്ട് പി ആർ രാമചന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ കൗൺസിൽ അംഗങ്ങൾ ആയ എ ദീപകുമാർ, സുമതി നരേന്ദ്രൻ, സി പി ഐ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം കെ സന്തോഷ്, സി പി ഐ തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പി സി ശ്രീകുമാർ, എ ഐ കെ എസ് മണ്ഡലം സെക്രട്ടറി ഡോ എം രാജൻ, പ്രസിഡണ്ട് പി എസ് ഗോപാലകൃഷ്‌ണപിള്ള, പി സി മാത്യു, മണ്ഡലം ജോയിന്റ് സെക്രട്ടറി തുളസീധരൻ നായർ, മേഖല പ്രസിഡണ്ട് സി വി രാജൻ, ഗ്രാമ പഞ്ചായത്ത് അംഗം എ ആർ സ്വഭു, ജോണിക്കുട്ടി, ലോക്കൽ കമ്മറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...