ജനകീയ ജലസംരക്ഷണ പദ്ധതിയുടെ ആലോചനായോഗം പങ്കാളിത്തം കൊണ്ടും ആശയങ്ങൾ കൊണ്ടും സമ്പുഷ്ടമായി

For full experience, Download our mobile application:
Get it on Google Play

റാന്നി: ജലസമൃദ്ധിക്കായി കൈകോർക്കാൻ റാന്നി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ അനുഭവപ്പെടുന്ന രൂക്ഷമായ ജല ദൗർലഭ്യം പരിഹരിക്കുന്നതിന് ശാസ്ത്രീയമായ ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനും കുടിവെള്ളക്ഷാമത്തിനും പരിഹാരമുണ്ടാക്കുവാൻ അഡ്വ. പ്രമോദ് നാരായൺ എംഎൽഎയുടെ നേതൃത്വത്തിൽ ആവിഷ്കരിച്ചിട്ടുള്ള ജനകീയ ജലസംരക്ഷണ പദ്ധതിയുടെ ആലോചനായോഗം പങ്കാളിത്തം കൊണ്ടും ആശയങ്ങൾ കൊണ്ടും സമ്പുഷ്ടമായി. മലയോര ജനതയുടെ ദീർഘകാല ദുരിതത്തിന് പരിഹാരം കാണാനുള്ള പദ്ധതി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരേ മനസ്സോടെ സ്വീകരിച്ചതോടെ പദ്ധതിക്ക് ഉജ്ജ്വല തുടക്കമായി. ഫീൽഡ് സർവ്വേയിലൂടെ ഓരോ പഞ്ചായത്തിന്റെയും പ്രശ്നങ്ങൾ എന്താണെന്ന് കണ്ടെത്തി ജനകീയ പങ്കാളിത്തത്തോടെ പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ജല സംരക്ഷണവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ കേരളത്തിൽ നടപ്പാക്കുന്ന 3 പദ്ധതികളിൽ ഒന്നാണ് റാന്നിക്ക് ലഭിച്ചിരിക്കുന്നത്.

ആലോചനയോഗം അഡ്വ പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫാ അരുൺ തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഭൂവിനിയോഗ ബോർഡ് കമ്മീഷണർ യാസ്മിൻ എൽ റഷീദ് പദ്ധതി അവതരണം നടത്തി. ഗ്രൗണ്ട് വാട്ടർ സംസ്ഥാന ഡയറക്ടർ റിനി റാണി ആമുഖപ്രഭാഷണം നടത്തി. തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റുമാരുടെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തുകളും പ്രത്യേകം യോഗം ചേർന്ന് അവരവരുടെ പഞ്ചായത്തിൽ നടപ്പാക്കേണ്ട പദ്ധതിയുടെ ഫ്രാഥമിക രൂപരേഖ തയ്യാറാക്കി. കൂടുതൽ പദ്ധതി രൂപരേഖകൾ പഞ്ചായത്ത് കമ്മറ്റികൾ ചേർന്ന് തയ്യാറാക്കി ഈ മാസം 30നകം സമർപ്പിക്കും. ഇതിൻറെ അടിസ്ഥാനത്തിൽ ജൂൺമാസം തന്നെ വിശദമായ പ്രോജക്ട് റിപ്പോർട്ട് ഭൂ വിനിയോഗ ബോർഡ് തയ്യാറാക്കും. ജൂലൈയിൽ തന്നെ പദ്ധതി നിർവഹണം ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ജല സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് വിവിധ പദ്ധതികൾ തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്. ഭൂഗർഭ ജല വിഭവ വകുപ്പ് സഹകരണത്തോടെ വിവിധ കുഴൽ കിണറുകളുടെ നവീകരണം ഇറിഗേഷൻ വകുപ്പിന്റെ സഹകരണത്തോടെ തടയണകളും മറ്റ് സംവിധാനങ്ങളും കൃഷിവകുപ്പിന്റെ മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ ചെറുകിട ജലവിതരണ പദ്ധതികൾ വിദ്യാർത്ഥികളെയും കുടുംബശ്രീ അംഗങ്ങളെയും പങ്കെടുപ്പിച്ച് വിവിധ പദ്ധതികളുടെ തയ്യാറാക്കൽ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. പദ്ധതിയുടെ നിയോജകമണ്ഡലം കോഡിനേറ്ററായി ഏ ടി സതീഷിനെ നിശ്ചയിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ എസ് ഗോപി, ജെസ്സി സൂസൻ ഫിലിപ്പ്, ബാബു കൂടത്തിനാൽ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി എസ് മോഹനൻ, ലത മോഹൻ കെ ആർ സന്തോഷ്, അഡ്വ ബിന്ദു റെജി, റൂബി കോശി, സോണിയ മനോജ് ഇ വി വർക്കി, ഉഷ ഗോപി, ബിനു ജോസഫ് ഉഷാ ജേക്കബ് അമ്പിളി പ്രഭാകരൻ നായർ, ഭൂവിനിയോഗ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ആർഎസ് സജീവ്, ജോ ഡയറക്ടർ ടിനാ ഭാസ്കരൻ, മർത്തോമ സഭ ട്രഷറാർ അരുൺ തോമസ്, സീനിയർ ഹൈഡ്രോ ജിയോളജിസ്റ്റ് ബാലു ജേക്കബ്, ജിയോളജിക്കൽ അസിസ്റ്റൻറ് എസ് അനീഷ്, അഗ്രികൾച്ചർ ഓഫീസർ ഡോ. ഗൗതം സുരേഷ് എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...