കൊല്ലം: മുൻവിരോധം മൂലം യുവാവിനെ ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. കണ്ണനല്ലൂർ മുട്ടയ്ക്കാവ് ഓട്ടിക്കലഴികംവീട്ടിൽ അലി അക്ബർ(41) ആണ് അറസ്റ്റിലായത്. കണ്ണനല്ലൂർ പോലീസാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം മുട്ടയ്ക്കാവ് ജംഗ്ഷനിൽ ആണ് സംഭവം. ഇവിടെ ചായക്കട നടത്തുന്ന നൗഷാദിനെയാണ് പ്രതി കടയിൽ കയറി ആക്രമിക്കുകയും കഴുത്ത് ഞെരിച്ച് അപായപ്പെടുത്താനും ശ്രമിച്ചത്. പ്രതിക്കെതിരെ അമ്മായി അമ്മയെ കൊലപ്പെടുത്തിയ കേസ് നിലവിലുണ്ടായിരുന്നു.
ഈ കേസ് നടത്താൻ പ്രതിയുടെ ഭാര്യക്ക് സഹായം നൽകിയതിനാണ് പ്രതി യുവാവിനെ ആക്രമിച്ചത്. കണ്ണനല്ലൂർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കണ്ണനല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജയകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അരുണ്‍ഷാ, എഎസ്ഐ രാജേന്ദ്രൻപിള്ള, എസ് സിപിഒ ലാലുമോൻ, സിപിഒ വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.