പെരുമ്പാവൂര്‍ : അനധികൃത മദ്യവില്‍പ്പന നടത്തിയയാള്‍ പിടിയിലായി. കീഴില്ലം പരത്തുവയലിപ്പടി വാണിയംപിള്ളി വീട്ടില്‍ നോബി ജോര്‍ജാണ് (34) എക്സൈസിന്റെ പിടിയിലായത്. വില്‍പ്പനയ്ക്കായി സുക്ഷിച്ചിരുന്ന നാലു ലിറ്റര്‍ വിദേശമദ്യം ഇയാളില്‍ നിന്നും പിടിച്ചെടുത്തു.
നാട്ടുകാരുടെ പാരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. എക്സൈസ് ഇന്‍സ്പെക്ടര്‍ ബിനീഷ് സുകുമാരന്‍, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ പി.കെ. ബിജു, സജീവ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ റിമാന്റു ചെയ്തു.