മദ്യവില്‍പനശാലകള്‍ അവധിയുള്ള ദിവസത്തില്‍ ആവശ്യക്കാര്‍ക്ക് മദ്യം എത്തിച്ചു നല്‍കിയിരുന്നയാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ: മദ്യവില്‍പനശാലകള്‍ അവധിയുള്ള ദിവസത്തില്‍ ആവശ്യക്കാര്‍ക്ക് മദ്യം എത്തിച്ചു നല്‍കിയിരുന്നയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പേര്യ പുക്കോട് – ചപ്പാരം പുതിയ വീട്ടില്‍ പി.ജി. രാമകൃഷ്ണന്‍ (45) ആണ് പിടിയിലായത്. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘം പേര്യ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് രാമകൃഷ്ണൻ പിടിയിലായത്. ബിവറേജസ് കോര്‍പറേഷന് കീഴിലുള്ള മദ്യ വിൽപന ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയവ അടച്ചിടുന്ന ദിവസങ്ങളില്‍ ആയിരുന്നു രാമകൃഷ്ണന്റെ അനധികൃത മദ്യ വില്‍പന. ഇയാളില്‍ നിന്നും വില്‍പനക്കായി സൂക്ഷിച്ച അഞ്ചര ലിറ്റര്‍ മദ്യവും എക്‌സൈസ് സംഘം പിടിച്ചെടുത്തു. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റിവ് ഓഫീസര്‍ ജോണി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി. സുരേഷ്, കെഎസ്. സനൂപ്, ഇഎസ്. ജയമോന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. നടപടികൾ പൂർത്തിയാക്കി മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്‍ഡ് ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വകാര്യബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

0
മലപ്പുറം: ചങ്ങരംകുളത്ത് സ്വകാര്യബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ....

പോലീസ് യൂണിഫോമിട്ട് ഉദ്യോഗസ്ഥർ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നത് വിലക്കിയ സർക്കുലർ ഹൈക്കോടതി സ്റ്റേ...

0
ന്യൂഡൽഹി: നിയമപരിപാലനത്തില്ലാതെ പോലീസ് യൂണിഫോമിട്ട് ഉദ്യോഗസ്ഥർ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നത്...

ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെയുണ്ടായ അപകടം; തിക്കിലും തിരക്കിലും ഒരു മരണം

0
ഒഡീഷ: ഒഡീഷയിലെ പുരിയില്‍ നടന്ന ജഗന്നാഥ ക്ഷേത്രത്തിൽ നടന്ന രഥയാത്രക്കിടെ ഉണ്ടായ...

മുഖ്യമന്ത്രി വി ഡി സതീശനെ അപകീർത്തിപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ അപകീർത്തിപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരെ കേസെടുത്ത്...