റാന്നി : എഴുമറ്റൂർ – മേത്താനം റോഡിൽ പിക് അപ്പ് വാൻ വീട്ടിലേക്ക് ഇടിച്ചു കയറി വീട് തകർന്നു. എഴുമറ്റൂർ ഏലിക്കുഴ രതീഷ് കുമാർ (ബിനു) ന്റെ വിടാണ് അപകടത്തില്‍ തകർന്നത്. കുത്തനെയുള്ള ഇറക്കത്തിൽ അമിത വേഗതയിൽ വന്ന വാൻ ഓട്ടോറിക്ഷയിൽ ഇടിച്ചതിന് ശേഷം വിട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. വിടിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. വീട്ടിൽ ഉണ്ടായിരുന്ന ബിനുവിന്റെ ഭാര്യയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു.
പിക്ക് അപ്പ് വാൻ വീട്ടിലേക്ക് ഇടിച്ച് കയറി അപകടം ; വീട്ടമ്മയ്ക്ക് പരിക്ക്
RECENT NEWS
Advertisment