പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിന് സമീപത്തെ തീർഥാടകകുളം വൃത്തിയാക്കാത്ത നിലയില്‍

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിന് സമീപമുള്ള തീർഥാടക തീർഥാടകകുളം വൃത്തിയാക്കാത്ത നിലയില്‍. ശബരിമല തീർഥാടനകാലത്തിന് മുമ്പുള്ള പണികൾ 80 ശതമാനത്തിലധികം പൂർത്തിയായെങ്കിലും പാർക്കിങ് മൈതാനം ഒരുക്കുന്ന ജോലി പന്തളത്തും കടവിലെ ചെളിമാറ്റുന്ന പണി കുളനടയിലും ഇനിയും ബാക്കിയാണ്.

ദേവസ്വം ബോർഡിന്‍റെ  അനുമതി ലഭിക്കാൻ താമസിച്ചതിനാലാണ് നഗരസഭയ്ക്ക് പന്തളത്തെ പാർക്കിങ് സ്ഥലം മണ്ണിട്ടുനികത്തൽ പൂർത്തിയാക്കാൻ കഴിയാതെ വന്നത്. കെ.എസ്.ടി.പി.യുടെ റോഡ് പണിയിൽ ഇടിച്ചുനിരത്തുന്ന ഭാഗത്തെ മണ്ണ് ഇവിടെ ഇട്ട് നികത്താനായിരുന്നു തീരുമാനം. ഒരുഭാഗം നികത്തി സ്ഥലം ഒരുക്കിയെങ്കിലും മറുഭാഗത്ത് ഇപ്പോഴും വെള്ളംനിറഞ്ഞ് കിടക്കുകയാണ്. ഉടൻതന്നെ ഈ ഭാഗവും നികത്തുമെന്ന് കൗൺസിലർ പി.കെ. പുഷ്പലത പറഞ്ഞു.

കുളനട പഞ്ചായത്തിലെ കൈപ്പുഴ ഭാഗത്ത് പന്തപ്ലാവിൽ കടവിന്‍റെ  പടവുകളാണ് ഇനിയും ചെളിനീക്കുവാനുള്ളത്. പ്രളയസമയത്ത് അടിഞ്ഞുകൂടിയ ചെളിയും പുൽക്കാടുമാണ് പടവുകളിൽ നിറഞ്ഞിരിക്കുന്നത്. കൈപ്പുഴ ശ്രീകൃഷ്ണസ്വാമി കടവ് ചെളികോരി വൃത്തിയാക്കിയശേഷം ഇവിടെ സുരക്ഷയ്ക്കായി കയറും കെട്ടിയിട്ടുണ്ട്. തീർഥാടക വിശ്രമകേന്ദ്രം വൃത്തിയാക്കി വഴിവിളക്കിടുന്ന ജോലിയും പൂർത്തിയാക്കി. വലിയപാലത്തിന് സമീപം റോഡിലേക്കുനിന്ന പാഴ്‌മരങ്ങൾ മുറിച്ചുമാറ്റുന്ന ജോലി കഴിഞ്ഞദിവസം നടത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...