സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് പ​റ​ന്നു​യ​ര്‍​ന്ന് മി​നി​റ്റു​ക​ള്‍​ക്ക​കം യാ​ത്രാ​വി​മാ​നം തി​രി​ച്ചി​റ​ക്കി

For full experience, Download our mobile application:
Get it on Google Play

ഹൈ​ദ​രാ​ബാ​ദ്: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് പ​റ​ന്നു​യ​ര്‍​ന്ന് മി​നി​റ്റു​ക​ള്‍​ക്ക​കം യാ​ത്രാ​വി​മാ​നം തി​രി​ച്ചി​റ​ക്കി. ഇ​ന്‍​ഡി​ഗോ​യു​ടെ എ​യ​ര്‍​ബ​സ് എ321 ​നി​യോ മോ​ഡ​ലി​ലു​ള്ള വി​മാ​ന​മാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി 7:42ന് ​തി​രു​പ്പ​തി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ സാ​ങ്കേ​തി​ക പ്ര​ശ്‌​നം ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​തോ​ടെ വെ​ങ്ക​ട​ഗി​രി പ​ട്ട​ണം വ​രെ എ​ത്തി​യ ശേ​ഷം വി​മാ​നം തി​രി​കെ തി​രു​പ്പ​തി​യി​ലേ​ക്ക് ത​ന്നെ പോ​യി. തി​രു​പ്പ​തി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യെ​ങ്കി​ലും വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങാ​നു​ള്ള അ​നു​മ​തി കി​ട്ടു​ന്ന​ത് വ​രെ ഏ​ക​ദേ​ശം 40 മി​നി​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം ആ​കാ​ശ​ത്ത് വ​ട്ട​മി​ട്ട് പ​റ​ന്ന​തി​ന് ശേ​ഷ​മാ​ണ് ലാ​ന്‍​ഡ് ചെ​യ്ത​ത്.

ഇ​ന്‍​ഡി​ഗോ വെ​ബ്‌​സൈ​റ്റ് പ്ര​കാ​രം, വി​മാ​നം രാ​ത്രി 7:20ന് ​തി​രു​പ്പ​തി​യി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട് രാ​ത്രി 8:30ന് ​ഹൈ​ദ​രാ​ബാ​ദി​ല്‍ എ​ത്തേ​ണ്ട​താ​യി​രു​ന്നു വി​മാ​നം. അ​ന്നേ ദി​വ​സ​ത്തെ ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പോ​കേ​ണ്ട അ​വ​സാ​ന ഷെ​ഡ്യൂ​ള്‍ വി​മാ​നം ആ​യി​രു​ന്നു ഇ​ത്. തി​രി​ച്ചി​റ​ക്കി​യ ശേ​ഷം വി​മാ​നം റ​ദ്ദാ​ക്കി​യ​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്. റീ​ഷെ​ഡ്യൂ​ളിം​ഗ് സം​ബ​ന്ധി​ച്ച് യാ​ത്ര​ക്കാ​ര്‍ ഇ​ന്‍​ഡി​ഗോ സ്റ്റാ​ഫു​മാ​യി വാ​ക്കു​ത​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​തി​ന്‍റെ വീ​ഡി​യോ ദ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ല്‍ ഇ​തു​വ​രെ ഇ​ന്‍​ഡി​ഗോ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വല നിറയെ പൂവാലൻ ചെമ്മീനുമായി വള്ളങ്ങൾ തിരിച്ചെത്തുന്നു ; മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം

0
കൊച്ചി: മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി പൂവാലൻ ചെമ്മീൻ. തീരക്കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങൾക്ക്...

ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി ; ഭാര്യ കസ്റ്റഡിയിൽ

0
ബെംഗളൂരു: 45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കർണാടകിലെ...

വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്‍റ് കട്ട് ; ടെൻഷൻ അടിക്കേണ്ടെന്ന് സംഘാടകരോട് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്‍റ് കട്ട്. കേരള...

ട്രംപിന്‍റെ ഭീഷണിക്കിടെ സുപ്രധാന ആഹ്വാനവുമായി ഇറാൻ പാർലമെന്‍റ് സ്പീക്കർ

0
ടെഹ്‌റാൻ: ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി നയതന്ത്ര നീക്കങ്ങൾ തുടരുമ്പോഴും രാജ്യം എപ്പോഴും...