Sunday, July 6, 2025 12:36 pm

താബോർ മാർത്തോമ്മ ഇടവകയായി നടത്തി വന്ന പ്ലാറ്റിനം ജൂബിലി പ്രവർത്തനങ്ങൾക്കും ആഘോഷങ്ങൾക്കും സമാപനം കുറിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടമൺ : താബോർ മാർത്തോമ്മ ഇടവകയായി നടത്തി വന്ന പ്ലാറ്റിനം ജൂബിലി പ്രവർത്തനങ്ങൾക്കും ആഘോഷങ്ങൾക്കും സമാപനം കുറിച്ചു. രാവിലെ 8 മണിക്ക് ആരംഭിച്ച വിശുദ്ധ കുർബ്ബാനയ്ക്ക് റാന്നി നിലയ്ക്കൽ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർന്നബാസ് സഫഗ്രൻ മെത്രാപ്പോലീത്ത നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ പിരിമുറുക്കം ഉള്ള ലോകത്തിൽ ജീവിക്കുമ്പോൾ പ്രാർത്ഥനയുടെയും വചനത്തിൻ്റെയും ബലത്തിൽ ഉപ്പ് പോലെ രുചി പകർന്നുകൊടുക്കുന്നവരായി തീരുവാൻ തിരുമേനി ആഹ്വാനം ചെയ്തു. സീനിയർ വികാരി ജനറാൾ വെരി റെവ. എൻ എം ചെറിയാൻ അച്ചൻ അധ്യക്ഷത വഹിച്ചു. തുടർന്ന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം നിർവഹിച്ചു. ഒരുമനപ്പെട്ട് ഏകമനസ്സോടെ പ്രാർത്ഥനയൂടെ പിൻബലത്തിൽ ദേവാലയത്തിൽ ഒത്തുചേരുവാൻ ആഹ്വാനം ചെയ്തു.

റാന്നി എം എൽഎ അഡ്വ. പ്രമോദ് നാരായൺ, മേയർ എമിരിറ്റസ്സ് യുകെ ടോം ആദിത്യ, രാജു എബ്രഹാം ( എക്സ് എംഎൽഎ), പഴവങ്ങാടി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി റൂബി കോശി, വാർഡ് മെമ്പർ ജോയ്സി ചാക്കോ, റവ ജോൺസി എബ്രഹാം, റവ.വർഗീസ് ചെറിയാൻ, റവ മാത്യു ഡേവിഡ്, റവ. കുര്യൻ ജോസ്, ജോൺ മാത്യു, അനൂ സി വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു. ഇടവക സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിക്കുകയും ഇടവക വികാരി സ്വാഗതം ആശംസിക്കുകയും ജൂബിലി കൺവീനർ കൃതജ്ഞത അറിയിക്കുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസം നേടി വരെയും 75 വയസ്സായവരെയും 50 വർഷം കുടുംബ ജീവിതം പൂർത്തീകരിച്ചവരെയും അച്ചന്മാരെയും ആദരിച്ചു. തിരുമേനിയുടെ കനവ് പ്രൊജക്റ്റിലേക്ക് സംഭാവന ചെയ്യുകയും വിവാഹ സഹായ നിധി അനാച്ചാദനം ചെയ്യുകയും ചെയ്തു. മത സംസ്കാരിക രാഷ്ട്രീയ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തെ പ്രശംസിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

0
തിരുവനന്തപുരം : കേരളത്തെ പ്രശംസിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്....

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ആവര്‍ത്തിച്ച് മസ്ക്

0
ടെക്‌സസ് : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ (ഐഎസ്എസ്) പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് വീണ്ടും...

ഉത്തര്‍പ്രദേശില്‍ 5000-ത്തോളം സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടാനൊരുങ്ങി ബിജെപി സര്‍ക്കാര്‍

0
ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശില്‍ 5000-ത്തോളം സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടാനൊരുങ്ങി ബിജെപി സര്‍ക്കാര്‍....

ഇരട്ടക്കൊല നടത്തിയെന്ന വേങ്ങര സ്വദേശിയുടെ വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

0
കോഴിക്കോട്: ഇരട്ടക്കൊല നടത്തിയെന്ന വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. താൻ രണ്ട്...