കാമുകിയുടേതുള്‍പ്പടെ നിരവധി പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ മൊബൈലിൽ സൂക്ഷിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കാമുകിയുടേതുള്‍പ്പടെ നിരവധി പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ മൊബൈലിൽ സൂക്ഷിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലാണ് സംഭവം. സഹപ്രവർത്തകനായ പങ്കാളി ആദിത്യ സുരേഷിന്‍റെ മൊബൈൽ ഫോണിലെ ഗാലറി തുറന്ന് നോക്കിയ കാമുകിയാണ് ആദ്യം നഗ്ന ചിത്രങ്ങൾ കണ്ടത്. തന്‍റേതും സഹപ്രവർത്തകരായ മറ്റ് പെൺകുട്ടികളുടേതുമടക്കം 13,000 ഓളം നഗ്ന ചിത്രങ്ങളാണ് യുവതി കണ്ടത്. ഇതോടെ യുവതി വിവരം തന്‍റെ കമ്പനി അധികൃതരെ അറിയിക്കുകയായിരുന്നു. ബെംഗളൂരുവിലെ ബിപിഒ കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവാണ് നിരവധി പെൺകുട്ടികളുടെ നഗ്നചിത്രം തന്‍റെ മൊബൈലിൽ സൂക്ഷിച്ചിരുന്നത്. സഹപ്രവർത്തകരായ പെൺകുട്ടികളുടെ ചിത്രങ്ങളും കാമുകന്‍റെ ഫോണിൽനിന്ന് ഇരുപത്തിയഞ്ചുകാരി കണ്ടെത്തിയിരുന്നു. ഇതോടെയാണ് യുവതി കമ്പനിയെ വിവരമറിയിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ പെൺകുട്ടികളിൽ ഒരാൾ പോലീസിൽ പരാതിപ്പെട്ടു. പരാതിയിൽ കേസെടുത്ത പോലീസ് പിന്നാലെ ആദിത്യ സന്തോഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അഞ്ച് മാസങ്ങൾക്കുമുമ്പാണ് കമ്പനിയിൽ വെച്ച് ആദിത്യ സുരേഷിനെ പെൺകുട്ടി പരിചയപ്പെടുന്നത്. ഒരു മാസത്തോളം ഇരുവരും അടുത്ത് ഇടപെട്ടു. തുടർന്ന് ഇരുവരും പ്രണയത്തിലായി. ഇരുവരും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങൾ യുവാവ് റെക്കോർഡ് ചെയ്തതിരുന്നു. ഈ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാനായി ആദിത്യ അറിയാതെ യുവതി മൊബൈൽ ഫോൺ തുറന്നുനോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന ഫോട്ടോകൾ കണ്ടെത്തിയത്. ഇതോടെ പെൺകുട്ടി യുവാവുമായി വഴക്കിടുകയും എല്ലാ ബന്ധവും അവസാനിപ്പിക്കുകയും ചെയ്തു.

ഇരുവരും പിരിഞ്ഞതിന് പിന്നാലെ നവംബർ 20നാണ് പെൺകുട്ടി ഇക്കാര്യം ഓഫീസിൽ അറിയിക്കുന്നത്. സഹപ്രവർത്തകരുടെ ചിത്രം കണ്ട വിവരവും പെൺകുട്ടി ഓഫീസിൽ അറിയിച്ചു. യുവാവിന്‍റെ ഫോണിലുള്ള പല ചിത്രങ്ങളും മോർഫ് ചെയ്യപ്പെട്ടവയാണെന്നും സംശയയമുണ്ട്. ഇതേത്തുടർന്ന് നവംബർ 23ന് യുവാവിന്‍റെ സഹപ്രവർത്തകയായ ഒരു പെൺകുട്ടി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. യുവാവിന്‍റെ മൊബൈൽ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശാസ്ത്രീയ പരിശോധനയ്ക്കും വിശദമായ ചോദ്യം ചെയ്യലിനും ശേഷമേ കൂടുതൽ നടപടികൾ സ്വകരിക്കൂവെന്ന് പോലീസ് വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അബിൻ വർക്കി എം.എൽ.എയെ സന്ദർശിച്ച് രമേശ് ചെന്നിത്തലയും എ.പി അനിൽകുമാറും

0
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ശേഷം താമസസ്ഥലത്തേക്കു പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ്...

ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ പിന്തുണച്ച് മന്ത്രി തുളസി

0
പാലക്കാട്: ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ മന്ത്രി തുളസി...

ഉറക്കെ പാട്ടുവെച്ചതിനെ ചൊല്ലി തർക്കം ; അച്ഛനും മകനും കുത്തേറ്റ് മരിച്ചു

0
മുംബൈ: ഉറക്കെ പാട്ടുവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബതർക്കത്തിനൊടുവിൽ പിതാവും മകനും കുത്തേറ്റ് മരിച്ചു. മുംബൈ...

മഹാരാഷ്ട്രയിൽ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, ഒപി സേവനങ്ങൾ സാധാരണ നിലയിലേക്ക്

0
മഹാരാഷ്ട്ര : ആരോഗ്യമേഖലയെ മുൾമുനയിൽ നിർത്തിയ വലിയൊരു പ്രതിസന്ധിക്ക് തൽക്കാലത്തേക്ക് വിരാമമിട്ട്...