തിരുവല്ല തോട്ടഭാഗത്ത് ഒറ്റയക്ക ലോട്ടറി തട്ടിപ്പിൽ രണ്ട് പേരെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: തിരുവല്ല തോട്ടഭാഗത്ത് ഒറ്റയക്ക ലോട്ടറി തട്ടിപ്പിൽ രണ്ട് പേരെ പോലീസ് പിടികൂടി. ലോട്ടറി കട ഉടമയും സഹായിയുമാണ് പിടിയിലായത്. സ്ഥാപനത്തിൽ നടത്തിയ റെയ്‍‍ഡിൽ പണം ഉൾപ്പെടെ പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടർന്നാണ് തോട്ടഭാഗത്തെ ബിഎസ്എ ലോട്ടറി ഏജൻസിയിൽ പോലീസ് പരിശോധന നടത്തിയത്. ഏറെക്കാലമായി ഒറ്റയക്ക ലോട്ടറി തട്ടിപ്പ് നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പോലീസിന് കിട്ടിയിരുന്നു. ഇടപാടുകാരുടെ വിവരങ്ങൾ അടങ്ങിയ ഡയറിയും പണവും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. ഏജൻസി ഉടമ പുറമറ്റം സ്വദേശി ബിനു, ചെറിയാൻ സഹായി അഭിഷേക് എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തു. സ്ഥാപനത്തിന്‍റെ കോഴഞ്ചേരി, ഇലന്തൂർ എന്നിവിടങ്ങളിലെ ശാഖകളിലും പോലീസ് പരിശോധന നടത്തി. ഭാഗ്യക്കുറികളിലെ അവസാനത്തെ മൂന്ന് അക്കങ്ങൾ സമാന്തരമായി ചൂതാട്ടിന് വെയ്ക്കും. ലോട്ടറി അടിക്കുന്ന ടിക്കറ്റിന്‍റെ അവസാന നമ്പരും ചൂതാട്ടിന് പണം വാങ്ങി പേപ്പറിൽ എഴുതി വെയ്ക്കുന്ന നമ്പരും ഒന്നായാൽ സമ്മാനം നൽകും. കൂടുതലും വാട്സ്ആപ്പ് മുഖേനയാണ് ഇടപാടുകൾ. സമാന്തര ലോട്ടറി തട്ടിപ്പ് മുൻപും കേരളത്തിൽ പിടികൂടിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...