മദ്യ ലഹരിയില്‍ ബൈക്ക് ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മുക്കത്ത് മദ്യ ലഹരിയില്‍ ബൈക്ക് ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. കാരശ്ശേരി ജംഗ്ഷന്‍ സ്വദേശി മനുവിനെതിരെ മുക്കം പോലീസാണ് കേസെടുത്തത്. മനുവിനോട് നാളെ ചേവായൂര്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഹാജരാകാന്‍ ആര്‍.ടി.ഒയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയാണ് അനിഷ്ട സംഭവങ്ങള്‍ നടന്നത്. മുക്കം പാലത്തിനും നോര്‍ത്ത് കാരശ്ശേരി പാലത്തിനും ഇടയില്‍ വെച്ചാണ് അപകടമുണ്ടായത്. മദ്യലഹരിയില്‍ ബൈക്ക് ഓടിക്കുകയായിരുന്ന മനുവിനൊപ്പം പുറകില്‍ ഒരു സുഹൃത്തും ഉണ്ടായിരുന്നു. മറ്റ് വാഹനങ്ങള്‍ക്ക് കൂടി അപകടമുണ്ടാക്കുന്ന തരത്തില്‍ തെറ്റായ ദിശയിൽ വളഞ്ഞുപുളഞ്ഞായിരുന്നു ബൈക്കിന്റെ പോക്ക്. ഇവർക്ക് പിന്നാലെ എത്തിയ മറ്റൊരു ബൈക്കിലെ യാത്രക്കാരനാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മറ്റൊരു ബൈക്കിൽ വന്ന ഒരു യാത്രക്കാരൻ അപകടകരമായ യാത്ര കണ്ട് കാര്യം അന്വേഷിക്കാനായി ഈ സമയം റോഡില്‍ വാഹനം നിർത്തി. ഈ സമയം ഇയാളുടെ വാഹനത്തില്‍ ഇടിച്ച് ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമസ്തയുടെ സ്ത്രീവിരുദ്ധ പരാമർശം അപലപനീയം : എസ്എഫ്‌ഐ

0
തിരുവനന്തപുരം: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം...

സി പി എം നെതിരെ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം ; കണ്ണൂരിൽ എഡ്യൂക്കേഷൻ...

0
ഇരിട്ടി : ഹലാൽ ഫായ്ദ വിവാദത്തിന് പിന്നാലെ കണ്ണൂരിൽ സിപിഎം നേതാക്കൾക്കെതിരെ...

പ്രതിപക്ഷ ഉപനേതൃസ്ഥാനം : ‘സിപിഐയെ നേരത്തെ തന്നെ മുന്നണിയിലേക്ക് ക്ഷണിച്ചതാണ്’ ; അടൂര്‍ പ്രകാശ്

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതൃസ്ഥാനത്ത ചൊല്ലിയുള്ള സിപിഐഎം-സിപിഐ തര്‍ക്കം തുടരുന്നതിനിടെ സിപിഐയെ...

ചേന്തി അനിലിനെ കസ്റ്റഡിയിൽ വേണ്ടെന്ന് പോലീസ് ; വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കും

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കുമെന്ന്...