രോഗിയായ പ്രവാസിക്ക് നാട്ടിലെത്താൻ തുണയേകി പോലീസ്

For full experience, Download our mobile application:
Get it on Google Play

അജ്മാൻ : പ്രവാസിയായ രോഗിക്ക് നാട്ടിലേക്ക് പോകാൻ തുണയായി അജ്മാൻ പോലീസ്. അപകടത്തിൽ പരിക്കേറ്റ് കിടപ്പായ 57 വയസ്സുള്ള ഏഷ്യൻ വംശജനാണ് പോലീസ് സഹായമായത്. അപകടത്തിൽ ഇദ്ദേഹത്തിന് അംഗവൈകല്യം സംഭവിച്ചിരുന്നു. മൂന്ന് വർഷത്തോളം ചികിത്സിച്ചു. തുടർച്ചികിത്സക്കായി നാട്ടിലേക്ക് പോകാനും കുടുംബത്തിന്റെ പരിചരണത്തിനും സാധിക്കാതിരുന്ന ഇദ്ദേഹത്തിന് പോലീസ് തുണയാവുകയായിരുന്നു.

ഇതിന്റെ ഭാഗമായി അജ്മാൻ മസ്‌ഫൂത്തിലെ ശൈഖ് ഖലീഫ ആശുപത്രി, ദുബായ് വിമാനത്താവളം, ഇദ്ദേഹത്തിന്റെ മാതൃരാജ്യത്തെ വിമാനത്താവളം എന്നിവയുമായി ബന്ധപ്പെട്ട് യാത്രക്കുള്ള നടപടിക്രമങ്ങൾ പോലീസ് ഏകോപിപ്പിച്ചു. നിശ്ചയദാർഢ്യമുള്ള ആളായതിനാൽ അദ്ദേഹത്തിന് പ്രത്യേക യാത്രാ സംവിധാനവും ആവശ്യമായിരുന്നു. സുരക്ഷിതമായി നാട്ടിലെ കുടുംബത്തോടൊപ്പം എത്തിയെന്ന് ഉറപ്പ് വരുത്താനായി ഒരു സ്വകാര്യ സംഘത്തിന്റെ സേവനവും അജ്മാൻ പോലീസ് ഒരുക്കിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; സ്ഥലത്തുകളായിരുന്ന മുഴുവൻ സിപിഎം നേതാക്കളെയും ചോദ്യം ചെയ്യും

0
കൊച്ചി​: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി...

മാരക രാസവസ്തുക്കൾ ചേർത്ത് റോസ് വാട്ടർ നിർമ്മാണം ; നിർമാണ യൂണിറ്റ് പൂട്ടിച്ചു

0
കോഴിക്കോട്: ഭക്ഷ്യയോഗ്യമല്ലാത്ത വ്യാവസായിക രാസവസ്തുക്കൾ ചേർത്ത് റോസ് വാട്ടർ...

റെജി ചെറിയാനും സജി ചെറിയാനും മറുപടിയുമായി ജി. സുധാകരൻ ; എസി റോഡ് നിര്‍മാണത്തില്‍...

0
ആലപ്പുഴ: റെജി ചെറിയാനും സജി ചെറിയാനും മറുപടിയുമായി അമ്പലപ്പുഴ എംഎൽഎ ജി....

ഇൻസ്റ്റഗ്രാം അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയെന്ന് കെജ്‌രിവാൾ ; പ്രധാനമന്ത്രിക്ക് മുന്നിൽ തലകുനിക്കരുതെന്ന് മെറ്റയ്ക്ക് ഉപദേശം

0
ന്യൂഡൽഹി : തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് മെറ്റ ഇന്ത്യയിൽ നിയന്ത്രണമേർപ്പെടുത്തിയെന്ന ആരോപണവുമായി...