കോതമംഗലം : ഭാര്യയെ സ്ഫോടകവസ്തു എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച് അറസ്റ്റിലായ യുവാവ് നേരത്തെ തയ്യാറെടുപ്പുകള്‍ നടത്തിയതായി വിവരം ലഭിച്ചെന്ന് പോലീസ്. കോതമംഗലം മലയന്‍കീഴ് കൂടിയാട്ട് വീട്ടില്‍ അലക്സ് (27) നെയാണ് സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. തങ്കളത്തെ ചൈനീസ് പടക്ക വില്‍പ്പന കേന്ദ്രത്തില്‍ നിന്നും പടക്കങ്ങള്‍ വാങ്ങി ഇതിലെ ഗണ്‍പൗഡര്‍ വേര്‍തിരിച്ചെടുത്ത് ഗുണ്ട് തയ്യാറാക്കുകയായിരുന്നെന്നും തീപിടിക്കാന്‍ പൗഡറിനൊപ്പം പാറക്കഷണങ്ങളും ഉള്‍പ്പെടുത്തിയിരുന്നെന്നുമാണ് പോലീസ് കണ്ടെത്തല്‍.
ഗുണ്ട് തയ്യാറാക്കിയത് യൂട്യുബില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നെന്ന് അലകസ് പോലീസ് മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്. പ്രഹരശേഷി ഉറപ്പിക്കാനായി വീടിനടുത്തുള്ള കനാലിന്‍റെ തീരത്ത് അലക്സ് സ്ഫോടനം നടത്തിയതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. പരീക്ഷണത്തിനായി രണ്ട് ഗുണ്ട് എറിഞ്ഞെങ്കിലും ഒരെണ്ണം പൊട്ടിയില്ല.രണ്ട് ദിവസത്തിന് ശേഷം പിഴവ് പരിഹരിച്ച് വീണ്ടും ആക്രമണത്തിനായി നേരത്തെ തയ്യാറാക്കിയിതിനേക്കാള്‍ പ്രഹര ശേഷിയുള്ള ഗുണ്ടുകള്‍ ഇയാള്‍ തയ്യാറാക്കിയതായിട്ടാണ് സൂചന.
കഴിഞ്ഞമാസം 27 ന് രാത്രി 8 നായിരുന്നു ആക്രമണം. സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ജോലികഴിഞ്ഞ് ഭാര്യ എല്‍സ പിതാവ് എല്‍ദോസിനൊപ്പം സ്‌കൂട്ടറില്‍ വരുമ്പോഴാണ് അലക്സ് സ്ഫോടകവസ്തു എറിഞ്ഞത്. എല്‍ദോസിന്‍റെ ഹെല്‍മറ്റിലാണ് ഏറ് കൊണ്ടത്. ഹെല്‍മറ്റ് തകര്‍ന്ന് കര്‍ണ്ണപടത്തിന് ഗുരുതരമായ ക്ഷതമേറ്റ ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികത്സയിലാണ്. സ്ഫോടനത്തിലും സ്‌കൂട്ടര്‍ നിന്ന് മറിഞ്ഞുവീണും മറ്റുമായി എല്‍സയ്ക്കും പരിക്കും പരിക്കേറ്റിരുന്നു.
എല്‍സ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നും 50 മീറ്റര്‍ മാറിയായിരുന്നു ആക്രമണം. രണ്ട് ഗുണ്ടുകള്‍ തയ്യാറാക്കിയാണ് അലക്സ് എത്തിയത്. ഇതില്‍ ഒരെണ്ണം എറിഞ്ഞു. രണ്ടാമത്തെ ഗുണ്ട് എറിയാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ ഓടിക്കൂടി അലക്സിനെ കീഴ് പ്പെടുത്തുകയായിരുന്നു.രണ്ടാമത്തെ ഗുണ്ട് എറിഞ്ഞിരുന്നെങ്കില്‍ ഇരുവരും മരണപ്പെടുന്നതിന് പോലും സാധ്യത നിലനിന്നിരുന്നെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
തലനാരിഴയ്ക്കാണ് ഇരുവരുടെയും ജീവന്‍ രക്ഷപെട്ടതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരങ്ങളില്‍ വ്യക്തമാവുന്നത് .കഴിഞ്ഞ ഏതാനും മാസങ്ങളായി എല്‍സ ഇയാളില്‍ നിന്നും അകന്ന് കഴിയുകയായിരുന്നു. മദ്യപാനവും ലഹരി ഉപയോഗവും മൂലം സഹികെട്ടാണ് ഭാര്യ ഇയാളില്‍ നിന്നും അകന്ന് സ്വന്തം വീട്ടില്‍ താമസിക്കാന്‍ നിര്‍ബന്ധിതയായതെന്നാണ് സൂചന. അലക്സ് -എല്‍സ ദമ്പതികള്‍ക്ക് 3 വയസും ഒരു വയസും ഉള്ള കുട്ടികളുണ്ട്.
അടുത്തിടെ കുടുംബകോടതിയില്‍ വിവാഹമോചനത്തിന് കേസ് നല്‍കിയതിന്‍റെ വൈരാഗ്യത്തിലാണ് സ്ഫോടക വസ്തു എറിഞ്ഞ് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് അലക്സ പോലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്. അന്വേഷണ സംഘത്തില്‍ ഇന്‍സ്പെക്ടര്‍ പി.ടി ബിജോയി, എസ്‌ഐ ഷാജു കുര്യാക്കോസ്, എഎസ്‌ഐമാരായ രാജേഷ്, സുഹറാ ബീവി എസ്.സി.പി.ഒ മാരായ നിഷാന്ത്, ഷെമീര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.