മരിച്ചയാൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായ ധനം അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മരിച്ചയാൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായ ധനം അനുവദിച്ചു. എറണാകുളം വടക്കൻ പറവൂ‍ർ സ്വദേശി എം.പി. മുരളിയുടെ പേരിലാണ് 35000 രൂപക്ക് ഉത്തരവായത്. മുരളി മരിക്കുന്നതിന് മുമ്പാണ് അപേക്ഷിച്ചതെന്നും പണം കൈപ്പറ്റിയിട്ടില്ലെന്നും കുടുംബം വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പിനേക്കുറിച്ചന്വേഷിക്കുന്ന വിജിലൻസ് സംഘം ഇതേപ്പറ്റിയും പരിശോധന തുടങ്ങി.

വടക്കൻ പറവൂരിലെ ചെറിയപള്ളൻ തുരുത്തിലുളള മണിയാലിൽ മുരളിയുടെ വീട്. ഭാര്യയും മകളും മാത്രമാണ് ഇപ്പോൾ താമസം. കയർ തൊഴിലാളിയായിരുന്ന മുരളി കഴിഞ്ഞ ഡിസംബ‍ര്‍ 29ന് വൃക്ക രോഗത്തെത്തുടർന്ന് മരിച്ചു. എന്നാൽ ദിവസങ്ങൾക്കു മുമ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 35000 രൂപ മുരളിയുടെ പേരിൽ ചികിത്സാ ധനമായി അനുവദിച്ചു. ഇതേത്തുടർന്ന് വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് അഴിമതിയെന്ന് പ്രഥമദൃഷ്യാട്യാ തോന്നുന്ന വിവരങ്ങൾ കിട്ടിയത്.

മുരളി മരിച്ചത് ഡിസംബ‍ർ 29നാണെങ്കിൽ മുഖ്യമന്ത്രിയുടെ ദുരാതാശ്വാസ നിധിയിൽ നിന്നുളള സഹായധനത്തിനായി അക്ഷയ വഴി അപേക്ഷിച്ചത് തൊട്ടടടുത്ത ദിവസം ഡിസംബ‍ര്‍ 30ന്. അതായത് മരിച്ച് ഒരു ദിവസത്തിനുശേഷം. ഒടുവിൽ റവന്യൂ ഉദ്യോഗസ്ഥർ നൽകിയ ശുപാർശ പ്രകാരമാണ് മരിച്ച മുരളിയ്ക്ക് 35000 രൂപ സഹായ ധനം അനുവദിച്ച് ഉത്തരവായത്. എന്നാൽ മുരളി മരിക്കും മുമ്പാണ് അപേക്ഷ നൽകിയതെന്നും പണം കൈപ്പറ്റിയിട്ടില്ലെന്നുമാണ് കുടുംബം അവകാശപ്പെടുന്നത്.

മുരളിയുടെ മരണ ശേഷം തന്നെയാണ് അപേക്ഷിച്ചിരിക്കുന്നതെന്നാണ് വിജിലൻസ് പറയുന്നത്. ഇതാരെന്ന് കണ്ടെത്തണം. മരിച്ചയാൾക്ക് പണം അനുവദിച്ച റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും അഴിമതിയുണ്ടോയെന്നുമാണ് നിലവിൽ വിജിലൻസ് പരിശോധിക്കുന്നത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...