പ്രതിയെ പിടികൂടാന്‍ എത്തിയ പോലീസുകാർക്ക് കുത്തേറ്റു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കള്ളുഷാപ്പില്‍ ഉണ്ടായ തര്‍ക്കത്തിനിടെ ഒരാളെ കുത്തിയ പ്രതിയെ പിടികൂടാന്‍ എത്തിയ ഒല്ലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി. ഫര്‍ഷാദിനും പോലീസുകാരനായ വീനിതിനും കുത്തേറ്റു. സാരമായി പരിക്കേറ്റ സി.ഐയെ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.ഒ. വീനിത് തൃശൂരിലെ ആശുപത്രിയില്‍ ചികിത്സ നേടി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നാലോടെയാണ് പടവരാടിലെ കള്ളുഷാപ്പില്‍ മാരി എന്ന് വിളിക്കുന്ന അനന്തുവും ഷാപ്പിലെത്തിയ മറ്റൊരാളുമായി തര്‍ക്കം ഉണ്ടാകുകയും ഇയാളെ അനന്തു ആക്രമിക്കുകയും ചെയ്തത്. ഈ വിവരം സ്റ്റേഷനില്‍ അറിയിച്ചതനുസരിച്ച് അനന്തുവിനെ പിടികൂടാന്‍ സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം എത്തി.

അനന്തു അഞ്ചേരി അയ്യപ്പന്‍ കാവിന് അടുത്തുള്ള കോഴിഫാം പരിസരത്ത് ഉള്ളതായി വിവിരം ലഭിച്ചതോടെ, ഉടനെ അവിടെ എത്തിയ പോലീസ് സംഘത്തെ കണ്ടതോടെ കത്തി എടുത്ത് പോലീസിന് നേരെ വീശുകയായിരുന്നു. മല്‍പ്പിടിത്തത്തിനിടയില്‍ സി.ഐയുടെ ചുമലിലും കൈയ്ക്കും കുത്തേറ്റു. കൂടാതെ സി.പി.ഒ. വീനിതിനും പരുക്കേറ്റു. സി.ഐ. അതിസാഹസികമായി പ്രതിയെ കീഴടക്കി സ്റ്റേഷനില്‍ എത്തിച്ച ശേഷമാണ് ചികിത്സയ്ക്ക് ആശുപത്രിയിലേക്ക് പോയത്. നേരത്തെ തന്നെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള അനന്തു ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുള്ളതായി സംശയിക്കുന്നു. സ്റ്റേഷനില്‍ എത്തിയ ശേഷവും ബഹളം വെക്കുകയും ആക്രമണ സ്വഭാവം കാണിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...