കേരളാ കോൺഗ്രസിൻ്റെ പ്രസക്‌തി ഏറെ വർദ്ധിച്ചു ; അഡ്വ. വർഗ്ഗീസ് മാമ്മൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യയിൽ ദേശീയ ഭരണത്തിലും പകുതിയിലധികം സംസ്ഥാനങ്ങളിലും ഭരണത്തിലിരിക്കുന്ന ദേശീയ പാർട്ടികളെ നിയന്ത്രിക്കുന്ന ചാലക ശക്തിയായി പ്രാദേശിക പാർട്ടികൾ ഭരണം നിർണ്ണയിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ 61 വർഷം കേരള രാഷ്‌ട്രീയത്തിൽ നിർണ്ണായക ശക്തിയായി മാറിയ കേരളാ കോൺഗ്രസ് പാർട്ടിയുടെ പ്രാധാന്യം ഇന്നത്തെ കാലഘട്ടത്തിൽ വർദ്ധിച്ചിരിക്കുകയാണെന്ന് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അഡ്വ. വർഗ്ഗീസ് മാമ്മൻ പ്രസ്താവിച്ചു. കേരളാ കോൺഗ്രസിൻ്റെ അറുപത്തിയൊന്നാം ജൻമദിനദിന സമ്മേളനത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം തിരുവല്ലയിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

സംതൃപ്തമായ സംസ്ഥാനങ്ങളും സുശക്‌തമായ കേന്ദ്രവുമെന്ന കേരളാ കോൺഗ്രസിൻ്റെ മുദ്രാവാക്യം ഈ കാലഘട്ടങ്ങളിൽ ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡൻ്റ് രാജു പുളിമ്പള്ളിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉന്നതാധികാര സമിതി അംഗങ്ങളായ വർഗ്ഗീസ് ജോൺ, സാം ഈപ്പൻ, ഷിബു വർഗ്ഗീസ് പുതുക്കേരിൽ, ജോർജ് മാത്യു, ജോസ് പഴയിടം, ജനറൽ സെക്രട്ടറി സെഖറിയാ കരുവേലിൽ, പാർട്ടി നേതാക്കളായ തമ്പി കുന്നുകണ്ടത്തിൽ, ബിനു കുരുവിള, വിആർ രാജേഷ്, ജോമോൻ സി ജേക്കബ്, സണ്ണി മനയ്ക്കൽ, ദിലീപ് മത്തായി, ജേക്കബ് ചെറിയാൻ, മാത്യൂ മുളമൂട്ടിൽ, ബിജു അലക്സ് മാത്യൂ, ജോബ്ജി മാത്യൂസ്, സണ്ണി ടി ഡാനിയേൽ, ഷീലാ വർഗ്ഗീസ്, ഫിലിപ്പ് ജോർജ്, അജി മോൻ ചാലക്കേരി, ജോയി പരിയാരം എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...

വീട്ടില്‍ പൂജക്കെത്തിയ പൂജാരി പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കി ; അഞ്ച് വര്‍ഷം കഠിന തടവും പിഴയും...

0
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പൂജാരിക്ക് അഞ്ച്...

‘മംദാനിയെയും വാൻസിനെയും കാണാൻ ഉദ്ദേശിച്ചിരുന്നു’ ; രേവന്തിന് സന്ദർശനാനുമതി നിഷേധിച്ചതിൽ യുഎസ് വെളിപ്പെടുത്തൽ

0
ന്യൂഡൽഹി : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് യുഎസ് സന്ദർശിക്കാനുള്ള അനുമതി...