Sunday, May 11, 2025 5:29 am

ഗസ്സയിൽ നാളെ മുതൽ വെടിനിർത്തൽ ദീർഘിപ്പിക്കാനുള്ള സാധ്യത ശക്​തം

For full experience, Download our mobile application:
Get it on Google Play

തെല്‍ അവിവ്: ഗസ്സയിൽ നാളെ മുതൽ വെടിനിർത്തൽ ദീർഘിപ്പിക്കാനുള്ള സാധ്യത ശക്​തം. നിത്യവും 10 വീതം ബന്ദികളെ ഹമാസ്​ മോചിപ്പിച്ചാൽ വെടിനിർത്തൽ ദീർഘിപ്പിക്കാമെന്ന്​ ഇ​സ്രായേൽ പ്രധാനമന്ത്രി നെതന്യാഹു. ഫലസ്​തീൻ പ്രശ്​നത്തിന്​ അടിയന്തര രാഷ്​ട്രീയ പരിഹാരം ഉണ്ടാകണമെന്ന്​ അമേരിക്കൻ പ്രസിഡന്‍റ്​ ജോ ബൈഡൻ. ഇസ്രായേലിന്‍റെ ഒരു കപ്പൽ കൂടി യെമനിലെ ഹൂത്തികൾ റാഞ്ചി. വെടിനിർത്തൽ മൂന്നാം ദിവസമായ ഇന്നലെ രാത്രി 13 ഇസ്രായേൽ ബന്ദികളെ ഹമാസ്​ ​മോചിപ്പിച്ചു. ഇതിനു പുറമെ തായ്​ലാൻറിൽ നിന്നുള്ള മൂന്നു പേരെയും ഒരു റഷ്യൻ പൗരനെയും ഉപാധികളില്ലാതെയും ഹമാസ്​ കൈമാറി തടവറകളിലുള്ള 39 ഫലസ്​തീനികളെ ഇസ്രായേലും വിട്ടയച്ചു. റാമല്ലയിൽ ആയിരങ്ങൾ തെരുവിലിറങ്ങിയാണ്​ ഫലസ്​തീൻ തടവുകാരുടെ മോചനം ആഘോഷമാക്കിയത്​. ബന്ദികളെ കൈമാറി വെടിനിർത്തൽ നീട്ടാനുള്ള ചർച്ച ഊർജിതമാണെന്ന്​ മധ്യസ്​ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്​തും അറിയിച്ചു. ഇതിനു പിന്നാലെയാണ്​ ജോ ബൈഡൻ നെതന്യാഹുവുമായി ഫോണിൽ ചർച്ച നടത്തുന്നതും വെടിനിർത്തൽ നീട്ടാനുള്ള സന്നദ്ധത അറിയിക്കുന്നതും. ദിവസം 10 ബന്ദികൾ എന്ന ഇസ്രായേൽ വ്യവസ്​ഥ സംബന്​ധിച്ച ഹമാസി​ന്‍റെ പ്രതികരണം വന്നിട്ടില്ല.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഖത്തർ എയർവേസ് വിമാന സർവീസുകൾ നിർത്തിവെച്ചത് തുടരും

0
ദോഹ : ഇന്ത്യ - പാകിസ്ഥാൻ സംഘർഷത്തിൽ വെടി നിർത്തൽ പ്രഖ്യാപിച്ചെങ്കിലും,...

കൊച്ചി നാവികസേന ആസ്ഥാനത്ത് ലഭിച്ച വ്യാജ ഫോൺ കോളിൽ അന്വേഷണം തുടങ്ങി

0
കൊച്ചി : ഐ എൻ എസ് വിക്രാന്തയുടെ വിവരങ്ങൾ തേടി കൊച്ചി...

ഹജ്ജിനായി കേരളത്തിൽ നിന്നുള്ള ആദ്യ സംഘം മക്കയിലെത്തി

0
റിയാദ് : ഹജ്ജിനായി കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മക്കയിലെത്തി....

രാജ്യത്ത് കൊവിഡ് മരണങ്ങള്‍ ഏറ്റവും കൃത്യതയോടെയും സുതാര്യതയോടെയും കണക്കാക്കിയ സംസ്ഥാനം കേരളമാണെന്ന് ആരോഗ്യമന്ത്രി വീണാ...

0
തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് മരണങ്ങള്‍ ഏറ്റവും കൃത്യതയോടെയും സുതാര്യതയോടെയും കണക്കാക്കിയ സംസ്ഥാനം...