കോന്നി : റബറിന്റെ താങ്ങുവില 200 രൂപയാക്കുന്നതിനാണ് ഏറ്റവും മുൻഗണന നൽകുമെന്നും കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും പാർലമെന്റ് എൽഡിഎഫ് സ്ഥാനാർഥി ടി.എം.തോമസ് ഐസക് പറഞ്ഞു. കോന്നിയിൽ നടത്തിയ മുഖാമുഖം പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റബറിന്റെ മൂല്യവർധിത ഉൽപന്നങ്ങൾക്കായി പത്തനംതിട്ടയിൽ ഫാക്ടറി ആരംഭിക്കാനുള്ള സാധ്യത തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കർഷക സമരം മാതൃകയിൽ മലയോര മേഖലയാകെ സ്തംഭിക്കുന്ന രീതിയിൽ ശക്തമായ സമരത്തിലേക്കും പോകേണ്ടി വരും. കേന്ദ്ര സർക്കാർ സ്ഥാപനവും ശരിയായി പ്രവർത്തിക്കാൻ അനുവദിക്കാതെ സ്തംഭിപ്പിക്കും. കർഷകരുടെ പ്രശ്‌നം നാടിന്റെ പ്രശ്‌നമാക്കി മാറ്റണം. ഇതിലൂടെ ആനുകൂല്യങ്ങൾ നേടിയെടുക്കുക തന്നെ ചെയ്യുമെന്നും തോമസ് ഐസക് പറഞ്ഞു.