യുവാവിനെയും യുവതിയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി ഉടുമ്പന്നൂരിൽ യുവാവിനെയും യുവതിയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഇരുവരും ജീവനൊടുക്കിയതാണെന്ന് പോലീസ് വ്യക്തമാക്കുന്നു. പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ടിൽ കൊലപാതകത്തിനുള്ള തെളിവുകൾ കണ്ടെത്താനായില്ല. പാറത്തോട് സ്വദേശികളായ 20കാരി മീനാക്ഷിയെയും 19കാരൻ ശിവഘോഷിനെയും ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മീനാക്ഷിയെ കൊലപ്പെടുത്തി ശിവഘോഷ് തൂങ്ങിമരിച്ചെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. അടിമാലി കൊന്നത്തടി സ്വദേശികളായ ഇരുവരും ഒരേ സ്കൂളിൽ പഠിച്ചവരാണ്.

അന്ന് മുതൽ ഇഷ്ടത്തിലായിരുന്നു. ശിവഘോഷ് അമ്മയ്ക്കും സഹോദരിക്കുമൊപ്പം കുറച്ച് നാളായി വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അമ്മ ജോലിക്ക് പോയതിന് പിന്നാലെ മീനാക്ഷി വീട്ടിലെത്തി. ഉച്ചക്ക് 12 മണിയോടെ ബന്ധു ആദർശ് ശിവഘോഷിനെ ഫോളിൽ വിളിച്ചു. പല തവണ വിളിച്ചിട്ടും എടുക്കാതെ വന്നതോടെ പന്ത്രണ്ടരയോടെ പാറക്കവലയിലെ വീട്ടിൽ അന്വേഷിച്ചെത്തി. അപ്പോഴാണ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ നാട്ടുകാർ വീടിന് അകത്ത് കയറിയപ്പോഴാണ് ശുചിമുറിയിൽ മീനാക്ഷിയെയും മരിച്ച നിലയിൽ കണ്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...