ജയിലിലെ ഭക്ഷണ വിഭവങ്ങളുടെ വില വർധിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സാധരണക്കാർ ഏറെ ആശ്രയിക്കുന്ന ജയിലിലെ ഭക്ഷണ വിഭവങ്ങൾ വില വർധിപ്പിച്ചു. ഓരോ വിഭവങ്ങൾക്കും 5 മുതൽ 10 രൂപ വരെയാണ് വർദ്ധന. ഊണും ചിക്കനും ഉള്‍പ്പെടെ 21 വിഭവങ്ങളുടെ വിലയാണ് കൂടുന്നത്. വർദ്ധനയ്‌ക്കുള്ള ജയിൽ വകുപ്പിന്റെ ശുപാർശയ്‌ക്ക് സർക്കാർ അനുമതി നൽകിയതിനാൽ പുതുക്കിയ വില ഉടനെ പ്രാബല്യത്തിൽ വരും. ജനപ്രിയ വിഭവങ്ങളിൽ 16 എണ്ണത്തിന് അഞ്ച് രൂപ നിരക്കിലാണ് വർദ്ധന. ഊണിനും ചിക്കൻ ഫ്രൈക്കും 10 രൂപ വീതവും. നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനയും സർക്കാർ ഇടപെടൽ ഇല്ലാത്തതുമാണ് നിരക്കുകളിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിനെ നിർബന്ധിതരാക്കിയത്.

40 രൂപയുള്ള ഊണിന് 50 ആയും ചിക്കൻ ഫ്രൈ വില 35ൽ നിന്ന് 45 ആയും വര്‍ദ്ധിക്കും. അതേസമയം, ജയിൽ ചപ്പാത്തിയുടെ വിലയില്‍ മാറ്റമുണ്ടാകില്ല.750 ഗ്രാമുള്ള 170 രൂപയുടെ പ്ലം കേക്കിന് 200 രൂപയാണ് പുതുക്കിയ വില. 350 ഗ്രാമിന്റേതിന് 85 ൽ നിന്ന് 100 രൂപയാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

0
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം...

കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ...

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്ന് മരണം ഏഴായി, ഒളിവിൽ പോയ കെട്ടിട ഉടമയെ രാജസ്ഥാനിൽ...

0
ന്യൂഡൽഹി : സത്യനികേതനിൽ ബഹുനില ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരണം...

നിർത്തിയിട്ടിരുന്ന എട്ടോളം വാഹനങ്ങൾ അടിച്ചുതകർത്തു ; കാപ്പ കേസ് പ്രതി അറസ്റ്റിൽ

0
കടയ്ക്കാവൂർ : പാലാംകോണത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ അടിച്ചുതകർത്ത കേസിൽ...