സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയർന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പച്ചക്കറിക്ക് ക്ഷാമമായതോടെ വില കുതിച്ചുയർന്നു. കിലോക്ക് 60 രൂപയിൽ താഴെ ലഭിക്കുന്നത് സവാള മാത്രമായി. ബീൻസ് കിലോക്ക് 180-200 രൂപ എങ്കിൽ ഇഞ്ചി വില 220 രൂപയായി. പാവയ്ക്ക 90, കാരറ്റ് 90, ബീറ്റ്റൂട്ട് 70, വെണ്ടക്ക 70, തക്കാളി 68, ഉള്ളി 80, മാങ്ങ 90.കടുത്ത വേനലിൽ തമിഴ്നാട്ടിൽ പച്ചക്കറി ഉണങ്ങി നശിച്ചിരുന്നു. മഴ ശക്തമായതോടെ ചിഞ്ഞഴുകാനും തുടങ്ങി. ഡിമാൻഡ് കൂടുകയും ലഭ്യത കുറയുകയും ചെയ്തതോടെയാണ് വില കുതിച്ചുയർന്നത്.കേരളത്തിലെ നാടൻ പച്ചക്കറിയും വേനലിൽ നശിച്ചിരുന്നു. ഏത്തവാഴകൾ ഒടിഞ്ഞു വീണതും പച്ചക്കറി നശിച്ചതും അടുത്ത ഓണവിപണിയിൽ വില വർദ്ധനയ്ക്കു കാരണമായേക്കും.കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കടലിൽ മത്സ്യ ലഭ്യതയും കുറഞ്ഞിരുന്നു.

കാറ്റും മഴയും ശക്തമായതോടെ തൊഴിലാളികൾ കടലിൽ പോകുന്നില്ല. ഇതോടെ മത്സ്യ വിലയും കുതിച്ചുയ‌ർന്നു. നാടൻ മത്തിക്ക് പകരമുള്ള മുള്ളൻ മത്തി കിലോക്ക് 240 രൂപയായി. അയില 340ൽ എത്തി. പൊടിമീനു പോലും 180ആയി. കിളിമീൻ 200-240. വറ്റ, കാളാഞ്ചി, മോത വലിപ്പമനുസരിച്ച് 600- 900 രൂപയിലെത്തി. വലിപ്പമുള്ള കരിമീൻ 600 രൂപക്കു മുകളിലാണ്. ഏറെ ഡിമാൻഡുള്ള നെയ്മീൻ 1000 രൂപക്കു മുകളിലെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾക്കെതിരെ ശക്തമായ പോരാട്ടത്തിനൊരുങ്ങി യു.പിയിലെ യുവജനങ്ങൾ; പുതിയ കൂട്ടായ്മയ്ക്ക് രൂപം നൽകി

0
ഉത്തർപ്രദേശ്: തൊ,ഴിലില്ലായ്മയും തുടർച്ചയായ ചോദ്യപേപ്പർ ചോർച്ചയും വിദ്യാർത്ഥി സമൂഹത്തെ എത്രമാത്രം പ്രക്ഷുബ്ധമാക്കിയിരിക്കുന്നു...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...

ഫോർട്ട്കൊച്ചിയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമി

0
ഫോർട്ട്കൊച്ചി: ഫോർട്ട്കൊച്ചി അമരാവതിയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ...