വര്‍ക്കല : സ്വകാര്യ ബസ്സുടമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് പാലാംകോണം വൃദ്ധസദനത്തിലെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആറ്റിങ്ങല്‍ മേഖലയില്‍ സര്‍വീസ് നടത്തിയിരുന്ന എം.ഇ.എസ് ബസിന്‍റെ ഉടമ ആലംകോട് സ്വദേശി നൂറുദ്ദീന്‍ (60) ആണ് മരിച്ചത്.
വളരെ നാളായി പ്രമേഹത്തെ തുടര്‍ന്ന് കാഴ്ചശക്തി കുറഞ്ഞുവരുന്നത് മൂലം മാനസികമായി ഇദ്ദേഹം വളരെ തളർന്നിരുന്നെന്ന് പോലീസ് പറഞ്ഞു. കടയ്ക്കാവൂര്‍ പോലീസ് കേസെടുത്തു. ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതശരീരം ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ പരിശോധനയ്ക്കായി അയച്ചു.